SignIn
Kerala Kaumudi Online
Sunday, 27 September 2026 8.56 PM IST

അന്തർദേശീയ ശ്രീനാരായണഗുരു പഠനകേന്ദ്രത്തിൽ സർട്ടിഫിക്കറ്റ് കോഴ്‌സ്

p

തിരുവനന്തപുരം: ചെമ്പഴന്തിയിൽ പ്രവർത്തിക്കുന്ന അന്തർദേശീയ ശ്രീനാരായണഗുരു പഠനകേന്ദ്രം ശ്രീനാരായണ ദർശനത്തിൽ സർട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഏതുപ്രായക്കാർക്കും അപേക്ഷിക്കാം. കോഴ്‌സും താമസവും ഭക്ഷണവും സൗജന്യമായിരിക്കും. 15 ദിവസമാണ് കോഴ്‌സ് കാലാവധി. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പ്രവേശനം. 2022 ജനുവരി 10ന് ക്ലാസ് ആരംഭിക്കും. ശ്രീനാരായണ ഗുരുവിന്റെ ജാതിനിർണ്ണയം, ജാതിലക്ഷണം, ആത്മോപദേശശതകത്തിലെ മതമീമാംസ, ദൈവദശകം, അദ്വൈതദീപിക എന്നീ കൃതികളും ശ്രീനാരായണഗുരുവിന്റെ വിദ്യാഭ്യാസദർശനം, സാമ്പത്തികദർശനം, ശ്രീനാരായണഗുരദർശനവും സ്ത്രീസമത്വവും എന്നീ വിഷയങ്ങളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അന്തർദേശീയ ശ്രീനാരായണഗുരു പഠനകേന്ദ്രം ഡയറക്ടർ ഡോ.ബി. സുഗീതയുടെ നേതൃത്വത്തിൽ പഠനക്ലാസുകൾ നയിക്കും. അപേക്ഷാഫോം sniscchempazhanthi@gmail.com എന്ന ഇ-മെയിൽ വഴിയും ഓഫീസിൽ നേരിട്ടും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്:ഫോൺ: 0471-2599009, 9847162685, 9995437666, 9387385256.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CIRTIFICATE COURSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA