SignIn
Kerala Kaumudi Online
Wednesday, 09 September 2026 3.44 AM IST

ഒരുമിച്ച് നടക്കുന്നവരെ സ്വവർഗാനുരാഗികളെന്ന് അധിക്ഷേപിച്ചു, ശുചിമുറി വൃത്തിയാക്കിപ്പിച്ചു, ഉടുപ്പിലെ ചുളിവിന് വരെ ലൈംഗികാധിക്ഷേപം: നഴ്‌സിംഗ് കോളേജിനെതിരെ പരാതിയുമായി വിദ്യാർത്ഥികൾ

shn

ആലപ്പുഴ: ചേർത്തല എസ്.എച്ച് നഴ്‌സിംഗ് കോളേജ് അധികൃതർ വിദ്യാർത്ഥികൾക്കെതിരെ മോശമായി പെരുമാറുന്നതായി പരാതി. കോളേജിലെ വൈസ് പ്രിൻസിപ്പൽ ഒരുമിച്ച് നടക്കുന്ന വിദ്യാർത്ഥിനികളെപ്പോലും ലൈംഗികമായി അധിക്ഷേപിക്കുകയാണ്. സ്വവർഗാനുരാഗികളാണ് വിദ്യാർത്ഥിനികളാണെന്നാണ് വൈസ് പ്രിൻസിപ്പൽ സിസ്‌റ്റർ പ്രീത മേരി അധിക്ഷേപിച്ചതെന്നാണ് പരാതി. ജോലിക്കിടെ ഉടുപ്പിൽ ചുളിവ് വീഴുന്നതുപോലും ഇവർ ലൈംഗിക ചുവയോടെയാണ് കാണുന്നത്. വിദ്യാർത്ഥികൾ കോളേജ് അധികൃതർക്ക് എതിരെ പരാതിപ്പെടുന്ന വോയിസ് ക്ളിപ്പുകൾ മുൻപ് പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നഴ്‌സിംഗ് കൗൺസിൽ ഇവിടെ പരിശോധന നടത്തി. ഈ സമയം വിദ്യാർത്ഥിനികൾ ഇവരോട് പരാതിപ്പെട്ടിരുന്നു. ആരോഗ്യസർവകലാശാലയ്‌ക്ക് ഈ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി നഴ്‌സിംഗ് കൗൺസിൽ റിപ്പോർട്ട് സമർപ്പിച്ചു. 10ന് കോളേജിൽ ഇതിന്റെ അടിസ്ഥാനത്തിൽ യോഗം വിളിച്ചിട്ടുണ്ട് ആരോഗ്യസർവകലാശാല പ്രതിനിധി യോഗത്തിൽ പങ്കെടുക്കും.

ലൈംഗികമായി അധിക്ഷേപിക്കുന്നതിന് പുറമേ ഡോക്‌ടർമാരുടെയും ജീവനക്കാരുടെയും ചെരുപ്പ് കഴുകിക്കുകയും ആശുപത്രിയിലെ ടോയ്‌ലറ്റ് നിർബന്ധിച്ച് വൃത്തിയാക്കിച്ചതായും മതപ്രാർത്ഥനകളിൽ നിർബന്ധമായി പങ്കെടുപ്പിച്ചെന്നും പരാതിയുണ്ട്. വീട്ടിൽ പോകാനും ബന്ധുക്കളെ കാണാനും സമ്മതിക്കാറില്ലെന്നും വളരെ കുറച്ച് സമയം മാത്രമേ രക്ഷകർത്താക്കളെ കാണാൻ അനുവദിച്ചിരുന്നുള‌ളൂവെന്നും പരാതിയിലുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NURSING COLLEGE, STUDENTS COMPLAINT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA