
തിരുവനന്തപുരം: ട്രെയിനുകളിലേയും റെയിൽവേ ക്യാന്റീനുകളിലേയും ഭക്ഷണവില അഞ്ച് മുതൽ 15 രൂപവരെ കൂട്ടി. 38 പൊതുവിഭവങ്ങളുടെയും 22 പ്രാദേശിക വിഭവങ്ങളുടെയും വിലയിലാണ് വർദ്ധന. ഇന്നലെ മുതൽ പ്രാബല്യത്തിലായി. ചപ്പാത്തി (5 രൂപ), പൊറോട്ട (10) പഴംപൊരി (20) എന്നിവയുടെ വിലയിൽ മാറ്റമില്ല.
മീൻകറി ഉണിന് 95ൽ നിന്ന് 110 രൂപയാക്കി. വെജിറ്റേറിയൻ ഊണിന്റെ വിലയിൽ മാറ്റമില്ല.
ഇഡ്ഡലി, ചട്ണി/സാമ്പാറിന് അഞ്ചു രൂപ കൂട്ടി 25 രൂപയാക്കി. മസാലദോശ, റവദോശ, റവ ഉപ്പുമാവ്, ഊത്തപ്പം, തൈരുവട, ഉള്ളിപക്കാവട, തക്കാളി/വെജിറ്റബിൾ സൂപ്പ്, ബജി (രണ്ടെണ്ണം), വട (രണ്ടെണ്ണം) എന്നിവയ്ക്ക് അഞ്ചു രൂപ വീതം കൂട്ടി 30 രൂപയാക്കി.
വെജിറ്റബിൾ കട്ലറ്റിനും ബർഗറിനും ചീസ് സാൻഡ്‌വിച്ചിനും 10രൂപ വീതം കൂട്ടി യഥാക്രമം 50, 55, 60 രൂപയാക്കി. ഓംലറ്റിന് 10രൂപ കൂട്ടി 45 ആക്കി. മുട്ടക്കറിക്ക് 60 രൂപ. ഇടിയപ്പം, അപ്പം, കടലകറി, പത്തിരി, പുട്ട്, കപ്പ എന്നിവയ്‌ക്ക് അഞ്ച് രൂപ വീതം വർദ്ധിപ്പിച്ചു.
8 പുതിയ വിഭവങ്ങൾ
എട്ട് പുതിയ വിഭവങ്ങൾ കൂടി മെനുവിൽ ഉൾപ്പെടുത്തി. ചിക്കൻ കറി (95രൂപ), വെജിറ്റബിൾ ഫ്രൈഡ് റൈസ് (65), എഗ് ഫ്രൈഡ് റൈസ് (80), ചിക്കൻ ഫ്രൈഡ് റൈസ് (105) സ്റ്റഫ്ഡ് പൊറാട്ട, ബോൺലെസ് ചില്ലി ചിക്കൻ, ചില്ലി ചിക്കൻ,വെജ് ന്യൂഡിൽസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |