SignIn
Kerala Kaumudi Online
Sunday, 31 May 2026 9.14 PM IST

വയനാട് ദുരന്തബാധിതർക്കുള്ള കോൺഗ്രസിന്റെ വീട്; രജിസ്‌ട്രേഷൻ ഈ മാസം നടത്തുമെന്ന് ടി സിദ്ദിഖ് എംഎൽഎ

READ ENGLISH VERSION
t-siddique

കൽപ്പറ്റ: വയനാട് ദുരന്തബാധിതർക്ക് വേണ്ടി കോൺഗ്രസ് വീട് നിർമിക്കുന്ന സ്ഥലത്തിന്റെ രജിസ്‌ട്രേഷൻ ഈ മാസം നടത്തുമെന്ന് ടി സിദ്ദിഖ് എംഎൽഎ. സ്ഥലത്തിന്റെ അഡ്വാൻസ് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു. ഡിസംബർ 28ന് കോൺഗ്രസ് പാർട്ടിയുടെ ജന്മദിനത്തിൽ വീടുകളുടെ നിർമാണം തുടങ്ങാനാണ് പാർട്ടിയുടെ ആഗ്രഹം. ഗുണഭോക്താക്കളുടെ ലിസ്റ്റ് തയ്യാറാക്കാൻ തുടങ്ങിയിട്ടുണ്ട്. കോൺഗ്രസിന്റെ ഭൂമി തോട്ടഭൂമിയല്ലെന്നും അക്കാര്യം പാർട്ടി പരിശോധിച്ച് ഉറപ്പ് വരുത്തിയെന്നും സിദ്ദിഖ് പറഞ്ഞു.

നാളെ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോൺഗ്രസിന്റെ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. മൂന്ന് വാർഡുകളിലെ മുഴുവൻ ആളുകളെയും ഉൾപ്പെടുത്തും എന്ന പ്രഖ്യാപനത്തിൽ നിന്ന് സർക്കാർ പിൻമാറിയിരിക്കുകയാണ്. എന്നാൽ, സർക്കാർ പട്ടികയിൽ ഉൾപ്പെടാതെ പോയ ദുരന്തബാധിതരെയും കോൺഗ്രസ് ഉൾപ്പെടുത്താൻ ആലോചിക്കുന്നുവെന്നും സിദ്ദിഖ് വ്യക്തമാക്കി. ബ്രഹ്മഗിരി, ശബരിമല വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത്. സംസ്ഥാന നേതൃത്വം ശബരിമല കൊള്ള നടത്തുമ്പോൾ ജില്ല കമ്മിറ്റി ബ്രഹ്മഗിരി കൊള്ള നടത്തുകയാണെന്നും സിദ്ദീഖ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: T SIDDIQUE, MLA, WAYANAD DISASTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA