SignIn
Kerala Kaumudi Online
Friday, 10 July 2026 8.41 PM IST

കോറോ ഹെൽത്ത്: മന്ത്രിതല ചർച്ച വഴി മുട്ടി

1

ഓഫീസുകൾ അടച്ചൂ പൂട്ടും,

കൊച്ചി: 800 ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സംഭവത്തിൽ അമേരി​ക്കൻ കമ്പനി​യായ കോറോ ഹെൽത്തുമായി​ തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ ഇന്നലെ നടന്ന ചർച്ചയും വഴി​മുട്ടി​. ഓഫീസുകൾ അടച്ചു പൂട്ടുമെന്ന

നി​ലപാടി​ൽ വി​ട്ടുവീഴ്ചയി​ല്ലെന്ന് കമ്പനി​ വ്യക്തമാക്കി​. 20ന് വീണ്ടും ചർച്ച നടക്കും. മന്ത്രി ബിന്ദു കൃഷ്ണ തിങ്കളാഴ്ച കേന്ദ്ര തൊഴിൽ മന്ത്രി മൻസൂഖ് മാണ്ഡവ്യയുമായി ചർച്ച നടത്തും.

അന്തിമ തീരുമാനം 20ന് അറിയിക്കുമെന്നും അതുവരെ ജീവനക്കാർ വീട്ടിലിരിക്കട്ടെയെന്നുമുള്ള നിഷേധാത്മക നിലപാടാണ് ഓൺലൈനായി ചർച്ചയിൽ പങ്കെടുത്ത മാനേജ്‌മെന്റ് സ്വീകരിച്ചത്. സാമ്പത്തിക പ്രതിസന്ധിയുണ്ട്, ഓർഡറുകൾ ലഭിക്കുന്നില്ല തുടങ്ങിയ ന്യായീകരണങ്ങളും ഉയർത്തി. രേഖകളിൽ കമ്പനി ലാഭത്തിലാണെന്നതും ഇന്ത്യയിലെ മറ്റു കേന്ദ്രങ്ങളിലെ പ്രവർത്തനവും ചൂണ്ടിക്കാട്ടി വാദങ്ങളെ സർക്കാർ തള്ളി. മുമ്പ് നടന്ന ചർച്ചകളിലെ ധാരണകളെല്ലാം ലംഘിക്കുന്ന സമീപമാണ് കമ്പനി സ്വീകരിച്ചത്.

നല്ലനിലയിൽ പ്രവർത്തിച്ച ഇന്റർനാഷണൽ കമ്പനി പെട്ടെന്ന് അടച്ചുപൂട്ടുന്നതിൽ ദുരൂഹതയുണ്ടെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. കൊച്ചിയിലും കോഴിക്കോടുമായി 800 ജീവനക്കാരുടെ കുടുംബങ്ങളാണ് പെരുവഴിയിലായത്. ഓഫീസുകൾ തുറക്കാത്തതിനാൽ തൊഴിൽ വകുപ്പിൻ്റെ ഹാജർ പുസ്തകത്തിൽ ദിവസവും ഒപ്പു വച്ച് ജീവനക്കാർ മടങ്ങുകയാണ്. കമ്പനിയുടെ ഏകപക്ഷീയമായ നടപടിക്കെതിരെ ഓഫീസുകളിലേക്ക് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ മാർച്ചും ർ പ്രതിഷേധങ്ങളും തുടരുകയാണ്.

'കമ്പനിയുടെ നിലനിൽപ്പിനാവശ്യമായ എന്ത് സഹായവും ഒരുക്കാൻ കേരള സർക്കാർ തയ്യാറാണ്. നഷ്ടത്തിലാണെന്നും വർക്കുകൾ കിട്ടുന്നില്ലെന്നും പറയുന്നത് തെറ്റാണ്. ഇന്റർനാഷണൽ കമ്പനിക്ക് കേരളത്തിലൊഴിച്ച് മറ്റിടങ്ങളിൽ വർക്കുണ്ട്.'
--മന്ത്രി ബിന്ദു കൃഷ്ണ

'അമേരിക്കയുടെ ഭരണ മാറ്റത്തെ തുടർന്ന് മെഡിക്കൽ കോഡിംഗ് മേഖലയിൽ കൂടുതൽ വർക്കുകൾ ലഭിക്കുന്നില്ല.അതിനാൽ മുന്നോട്ട് പോകാനാവില്ല'
-മാനേജ്മെന്റ് പ്രതിനിധി,

കോറോ ഹെൽത്ത്‌

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CORO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA