
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ച് ലക്ഷ്മിപ്രിയയ്‌ക്കെതിരെ നടി അൻസിബ ഹസൻ പാലാരിവട്ടം പൊലീസിൽ നൽകിയ പരാതിയിൽ കേസെടുക്കാനാവില്ലെന്ന് സർക്കാർ എറണാകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയെ അറിയിച്ചു. മാനനഷ്ടക്കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനാവില്ലെന്നാണ് അറിയിച്ചത്. വിശദവാദം കേൾക്കാൻ ഹർജി 21ലേക്ക് മാറ്റി. ലക്ഷ്മിപ്രിയ, 'കാൻ ചാനൽ മീഡിയ" ഉടമ സുകുമാർ, ശ്വേത മേനോൻ എന്നിവർക്കെതിരെ അൻസിബ പരാതി നൽകിയത്. അതേസമയം അമ്മ അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവർത്തനം തടഞ്ഞ ശ്വേത മേനോന്റെ ഹർജിയിൽ കക്ഷി ചേരാൻ അൻസിബ നൽകിയ അപേക്ഷ എറണാകുളം മുൻസിഫ് കോടതി ഫയലിൽ സ്വീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |