
തിരുവനന്തപുരം: പി.എസ്.സി ക്രമക്കേടിൽ ഗവർണറുടെ അടിയന്തര ഇടപെടലിനായി യുവമോർച്ച നിവേദനം നൽകി. സംസ്ഥാന പ്രസിഡന്റ് വി.മനുപ്രസാദിന്റെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റ് കെ.ഷിജിൽ, ട്രഷറർ റിഷഭ് മോഹൻ, തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡന്റ് ചൂണ്ടിക്കൽ ഹരി എന്നിവരടങ്ങിയ സംഘമാണ് ആർ.വി.ആർലേക്കർക്ക് നിവേദനം നൽകിയത്. പി.എസ്.സി ക്രമക്കേടിൽ ആഭ്യന്തര അന്വേഷണത്തിനാണ് സംസ്ഥാനസർക്കാർ നീക്കം. എന്നാൽ അവ പി.എസ്.സി.ചെയർമാനേയും അംഗങ്ങളേയും സഹായിക്കാനും അവരെ നിയമിച്ച മുൻ ഇടതുമുന്നണി സർക്കാരിനെ സംരക്ഷിക്കുകയും ചെയ്യുന്ന തരത്തിലാണെന്നുമാണ് നിവേദനത്തിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |