
തിരുവനന്തപുരം:ക്രൈംബ്രാഞ്ചിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം വരുത്തി സംസ്ഥാന സർക്കാർ.എസ്.ശ്യാംസുന്ദറിന് എറണാകുളം,തിരുവനന്തപുരം റേഞ്ചുകളുടെ ചുമതല നൽകി.അജീതാ ബീഗത്തിന് സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന എക്കണോമിക് ഒഫൻസ് വിംഗിന്റെയും കോഴിക്കോട് റേഞ്ചിന്റെയും ചുമതല നൽകി.മൂന്ന് കേഡർ തസ്തികകൾ ക്രൈംബ്രാഞ്ചിലുള്ളപ്പോൾ,എക്സ് കേഡർ തസ്തിക സൃഷ്ടിച്ചാണ് ശ്യാംസുന്ദറിനെ നിയമിച്ചത്.ഇതൊഴിവാക്കി നിയമന ഉത്തരവ് ഉടൻ പുതുക്കും.ക്രൈംബ്രാഞ്ചിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |