
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടേയും പോഷക സംഘടനകളുടേയും ചില നേതാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരസ്യപ്രസ്താവനകളും പ്രതികരണങ്ങളും മുശാവറ ഗൗരവമായി ചർച്ച ചെയ്യുമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ.
കെ. ഉമർ ഫൈസി മുക്കം സി.പി.എം സെമിനാറിൽ നടത്തിയ പ്രസംഗം മുശാവറ പരിശോധിക്കും. സമസ്തയുടെയും പോഷകഘടകങ്ങളുടെയും നേതാക്കൾ സംഘടനാ അച്ചടക്കത്തിനും നിലപാടുകൾക്കും നിരക്കാത്ത വിധം പരസ്യപ്രസ്താവനകളും പ്രതികരണങ്ങളും നടത്തുന്നത് ഒഴിവാക്കണം. ഇത്തരം പ്രസ്താവനകൾ സമസ്തയുടെ ഔദ്യോഗിക നയമോ നിലപാടോ അല്ലെന്നും അതിൽ ആരും വഞ്ചിതരാവരുതെന്നും തങ്ങൾ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |