SignIn
Kerala Kaumudi Online
Monday, 13 July 2026 1.27 AM IST

ലഹരിമാഫിയയുടെ വേരറുക്കും: മന്ത്രി സി.പി.ജോൺ

john

തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരിമാഫിയയുടെ വേരറുക്കാൻ സർക്കാർ പ്രതിജ്ഞബദ്ധമാണെന്ന് മന്ത്രി സി.പി.ജോൺ. ലഹരി മാഫിയയെയും അതിന്റെ കാരിയർമാരായും വിൽപ്പനക്കാരായും പ്രവർത്തിക്കുന്നവരെയുംരക്ഷപ്പെടാൻ അനുവദിക്കില്ല.കേരള വണിക വൈശ്യ സംഘം കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഓപ്പറേഷൻ തൂഫാനിൽ വണികവൈശ്യ സംഘത്തിന്റെ പോഷക സംഘടനകളായ യൂത്ത് ഫെഡറേഷൻ, മഹിളാ ഫെഡറേഷൻ, സ്‌നേഹസാമാജ് കേരളം,പ്രവാസി സംഘം , ചിലമ്പ് സാംസ്‌കാരിക സമിതി എന്നിവയെ പങ്കാളികളാക്കും. ഫാർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി.ദേവരാജൻ ലഹരി വിരുദ്ധ പ്രതിജഞചൊല്ലിക്കൊടുത്തു. പ്രസിഡന്റ് എസ്.കുട്ടപ്പൻ ചെട്ടിയാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ്.രാമചന്ദ്രൻ ചെട്ടിയാർ ,വർക്കിംഗ് പ്രസിഡന്റ് എസ്. സുബ്രഹ്‌മണ്യൻ ചെട്ടിയാർ, ട്രഷറർ എം.മോഹനൻ,സംഘടനാ സെക്രട്ടറി എ. മണികണ്ഠൻ, സി.രാമസ്വാമി ചെട്ടിയാർ, കെ.സി കനകരത്തിനം, ആർ. ഭസ്മകുമാർ, എൽ.രത്‌നമ്മ,വി.വിജയചന്ദ്രൻ, പി. പ്രശാന്ത് ,ജെ.ജയപാലൻ, എ. വിനോദ് രാജ്, വിജയൻ വർക്കല തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DRUGS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA