SignIn
Kerala Kaumudi Online
Sunday, 12 July 2026 3.10 AM IST

``എന്റെ പാട്ട് ഇനി മകൾ പാടും``

jh

ന​വ​രാ​ത്രി​ക്കാ​ലം.​ ​ബൊ​മ്മ​ക്കൊ​ലു​ ​നി​ര​ത്തി​വ​ച്ച​ ​വീ​ട്ടി​ലേ​ക്ക് ​അ​ച്ഛ​നൊ​പ്പം​ ​ഒ​രു​ ​കൊ​ച്ചു​ ​മ​ല​യാ​ളി​ ​പെ​ൺ​കു​ട്ടി​ ​ക​യ​റി​വ​രു​ന്നു.​ ​ത​ന്റെ​ ​പ്രി​യ​പ്പെ​ട്ട​ ​ഗാ​യി​ക​യെ​ ​നേ​രി​ൽ​ക്ക​ണ്ട​ ​ആ​വേ​ശ​ത്തി​ൽ​ ​അ​വ​ൾ​ ​ഒ​രു​ ​കീ​ർ​ത്ത​നം​ ​പാ​ടു​ന്നു.​ ​ആ​ ​പാ​ട്ട് ​കേ​ട്ട​ത് ​എ​സ്.​ജാ​ന​കി​ ​എ​ന്ന​ ​ഗാ​യി​ക​യാ​യി​രു​ന്നു.​ ​പാ​ടി​യ​ ​ആ​ ​കു​ട്ടി​ ​കെ.​എ​സ്.​ചി​ത്ര​യും.​ ​ത​ന്റെ​ ​പി​ന്ന​ണി​ഗാ​ന​ ​ജീ​വി​തം​ ​അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​യി​ ​പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ​ ​ജാ​ന​കി​യ​മ്മ​ ​പ​റ​ഞ്ഞ​ ​ഒ​രു​ ​വാ​ച​ക​മു​ണ്ട് ​എ​നി​ക്കു​വേ​ണ്ടി​ ​ഇ​നി​ ​എ​ന്റെ​ ​മ​ക​ൾ​ ​പാ​ടും.​ ​ആ​ദ്യ​ ​കൂ​ടി​ക്കാ​ഴ്ച​യി​ലെ​ ​കീ​ർ​ത്ത​നം​ ​അ​ന്നേ​ ​അ​മ്മ​യു​ടെ​ ​മ​ന​സി​ലൊ​രു​ ​തു​ട​ർ​ച്ച​യാ​യി​ ​പ​തി​ഞ്ഞി​രു​ന്നി​രി​ക്ക​ണം.
ഗു​രു​ശി​ഷ്യ​ ​ബ​ന്ധ​ത്തി​ന​പ്പു​റം​ ​അ​മ്മ​യും​ ​മ​ക​ളും​ ​പോ​ലെ​യാ​യി​രു​ന്നു​ ​ഇ​രു​വ​രും.​ ​സ്റ്റേ​ജി​ലും​ ​റെ​ക്കോ​ർ​ഡിം​ഗി​ലും​ ​ശ്ര​ദ്ധ​ക്കേ​ണ്ട​ ​സൂ​ക്ഷ്മ​ത​ക​ൾ​ ​ജാ​ന​കി​യ​മ്മ​ ​ചി​ത്ര​യ്ക്ക് ​പ​റ​ഞ്ഞു​കൊ​ടു​ത്തു,​ ​തി​രു​ത്തി​ക്കൊ​ടു​ത്തു.
ഒ​രി​ക്ക​ൽ​ ​ശ്രീ​ല​ങ്ക​യി​ലെ​ ​ഒ​രു​ ​പ​ര്യ​ട​ന​ത്തി​നി​ടെ​ ​ജാ​ന​കി​യ​മ്മ​യു​ടെ​ ​ബാ​ഗേ​ജ് ​വി​മാ​ന​ത്തി​ലെ​ത്താ​തെ​ ​വ​ന്ന​പ്പോ​ൾ,​ ​സ്വ​ന്തം​ ​പെ​ട്ടി​യി​ൽ​ ​നി​ന്ന് ​സാ​രി​യും​ ​മ​റ്റും​ ​എ​ടു​ത്തു​കൊ​ടു​ത്ത​ത് ​ചി​ത്ര​യാ​യി​രു​ന്നു.​ ​അ​ന്ന് ​വേ​ദി​യി​ൽ​ ​ക​യ​റും​ ​മു​ൻ​പ് ​ജാ​ന​കി​യ​മ്മ​ ​പ​റ​ഞ്ഞു​ ​ഞാ​ൻ​ ​ഉ​ടു​ത്തി​രി​ക്കു​ന്ന​ ​സാ​രി​ ​മു​ത​ൽ​ ​തൊ​ട്ടി​രി​ക്കു​ന്ന​ ​പൊ​ട്ടു​ ​വ​രെ​ ​എ​ന്റെ​ ​മ​ക​ളു​ടേ​താ​ണ്.​ ​ജാ​ന​കി​യ​മ്മ​ ​പാ​ടി​യ​ ​പ​ല​ ​ഗാ​ന​ങ്ങ​ളും​ ​പി​ന്നീ​ട് ​വേ​റൊ​രു​ ​ഭാ​ഷ​യി​ലോ​ ​പ​തി​പ്പി​ലോ​ ​ചി​ത്ര​ ​പാ​ടി​യി​ട്ടു​ണ്ട്.​ 2016​ൽ,​ ​ത​ന്റെ​ ​സ്വ​ര​മാ​ധു​രി​ ​ആ​രാ​ധ​ക​ർ​ക്ക് ​ഇ​ഷ്ട​പ്പെ​ടു​ന്ന​ ​ഘ​ട്ട​ത്തി​ൽ,​ ​ജാ​ന​കി​യ​മ്മ​ ​പി​ന്ന​ണി​ഗാ​ന​ ​രം​ഗ​ത്ത് ​നി​ന്ന് ​പി​ന്മാ​റാ​ൻ​ ​തീ​രു​മാ​നി​ച്ചു.​ ​മ​ല​യാ​ള​ ​സി​നി​മ​യി​ൽ​ ​അ​വ​സാ​ന​മാ​യി​ ​പാ​ടി​യ​ത് ​പു​തു​മു​ഖ​ ​സം​ഗീ​ത​സം​വി​ധാ​യ​ക​ൻ​ ​മി​ഥു​ൻ​ ​ഈ​ശ്വ​ർ​ ​ഒ​രു​ക്കി​യ​ ​'​അ​മ്മ​പ്പൂ​വി​ന്'​ ​എ​ന്ന​ ​താ​രാ​ട്ടു​പാ​ട്ടാ​യി​രു​ന്നു.​ ​പാ​ടി​ക്ക​ഴി​ഞ്ഞ​പ്പോ​ൾ​ ​ഉ​ള്ളി​ൽ​ ​കൃ​ഷ്ണ​ൻ​ ​പ​റ​ഞ്ഞെ​ന്ന് ​അ​വ​ർ​ ​പ​റ​ഞ്ഞു​ ​ഇ​ത്ര​മ​തി,​ ​ഇ​നി​ ​വേ​ണ്ട.​ ​ആ​രാ​ധ​ക​രു​ടെ​ ​ആ​യി​ര​ക്ക​ണ​ക്കി​ന് ​അ​ഭ്യ​ർ​ത്ഥ​ന​ക​ൾ​ക്കും​ ​ആ​ ​തീ​രു​മാ​നം​ ​മാ​റ്റാ​നാ​യി​ല്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JANAKIYAMMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA