SignIn
Kerala Kaumudi Online
Thursday, 15 October 2026 12.52 AM IST

വകുപ്പുതല പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

exam

തിരുവനന്തപുരം: 2024 ജനുവരിയിലെ വിജ്ഞാപനപ്രകാരം നടത്തിയ വകുപ്പുതല പരീക്ഷയുടെ ഫലം പി.എസ്.സി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരീക്ഷയിൽ വിജയിച്ചവർ പ്രൊഫൈലിലൂടെ ഓൺലൈനായി സർട്ടിഫിക്കറ്റിന് അപേക്ഷിക്കണം. അടിയന്തരമായി സർട്ടിഫിക്കറ്റ് ആവശ്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷ സമർപ്പിച്ചശേഷം ഓഫീസ് മേലധികാരിയുടെ സാക്ഷ്യപത്രം, ഔദ്യോഗിക തിരിച്ചറിയൽ രേഖ എന്നിവ സഹിതം ആഗസ്റ്റ് 22 വരെ ചൊവ്വ, ബുധൻ, വ്യാഴം എന്നീ ദിവസങ്ങളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ നേരിട്ടെത്തി കൈപ്പറ്റാം. സർട്ടിഫിക്കറ്റ് ജനറേറ്റ് ചെയ്യുമ്പോൾ തന്നെ പരീക്ഷാർത്ഥികൾക്ക് ഡിജിലോക്കർ അക്കൗണ്ടിലും ലഭ്യമാകും. ഡിജിലോക്കറിൽ നിന്ന് ഡൗൺലോഡ് ചെയ്യുന്ന പകർപ്പ് പ്രൊബേഷൻ, പ്രൊമോഷൻ എന്നീ ആവശ്യങ്ങൾക്ക് താത്കാലികമായി ഉപയോഗിക്കാം.

ഒ.എം.ആർ പരീക്ഷ

ഇൻസ്‌പെക്ടർ ഒഫ് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 43/2023), അസിസ്റ്റന്റ് എൻജിനിയർ (മെക്കാനിക്കൽ) (കാറ്റഗറി നമ്പർ 260/2023), ഇൻസ്ട്രക്ടർ ഗ്രേഡ് 1 ഇൻ മെക്കാനിക്കൽ എൻജിനിയറിംഗ് (കാറ്റഗറി നമ്പർ 632/2023) തസ്തികകളിലേക്ക് 26 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
തിരുവനന്തപുരം ജില്ലയിൽ വിവിധ വകുപ്പുകളിൽ ക്ലർക്ക് (കാറ്റഗറി നമ്പർ 503/2023) തസ്തികയിലേക്ക് 27 ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
കേരള വാട്ടർ അതോറിട്ടിയിൽ മൈക്രോബയോളജിസ്റ്റ് (ബാക്ടീരിയോളജിസ്റ്റ്) (കാറ്റഗറി നമ്പർ 411/2023, 412/2023) തസ്തികയിലേക്ക് 29ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EXAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA