SignIn
Kerala Kaumudi Online
Wednesday, 14 October 2026 10.48 PM IST

മെറ്റലുമായി വന്ന ടാറിംഗ് ജീപ്പ് ഇടിച്ചു, ഇടുക്കിയിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ മരിച്ചു

health-inspector-jubeena
ജുബീന കെ ഇമ്രാൻ

തൊടുപുഴ: ടാറിംഗ് ജീപ്പിടിച്ച് സ്‌കൂട്ടർ യാത്രികയായ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മരിച്ചു. വണ്ണപ്പുറം പി.എച്ച്.സിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മടക്കത്താനം വെട്ടുകല്ലുംപുറത്ത് ഇമ്രാൻ കരീമിന്റെ ഭാര്യ ജുബിന കെ. ഇമ്രാനാണ് (35) മരിച്ചത്. ബുധനാഴ്‌ച വൈകിട്ട് 3.30ന് വെങ്ങല്ലൂർ മങ്ങാട്ടുവല നാലുവരിപ്പാതയിൽ കാഡ്സിന് സമീപമാണ് അപകടം. ദിവസങ്ങളായി നാലുവരിപ്പാതയിൽ അറ്റകുറ്റപ്പണി നടക്കുകയായിരുന്നു. വണ്ണപ്പുറത്ത് നിന്ന് ജോലി കഴിഞ്ഞ് മടക്കത്താനത്തേക്ക് സ്‌കൂട്ടറിൽ പോവുകയായിരുന്ന യുവതിയെ എതിർദിശയിൽ നിന്ന് മെറ്റലുമായി വന്ന ടാറിംഗ് ജീപ്പ് ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ് ഗുരുതരമായി പരിക്കേറ്റ ജുബിനയെ ഉടൻതന്നെ വെങ്ങല്ലൂരിലെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ജീപ്പ് ഡ്രൈവർക്കെതിരെ കേസെടുത്തതായി തൊടുപുഴ പൊലീസ് അറിയിച്ചു. സംസ്‌കാരം വ്യാഴാഴ്‌ച നടക്കും. ഭർത്താവ് ഇമ്രാൻ കരീം കാഞ്ഞിരമറ്റംകവലയിലെ മലഞ്ചരക്ക് വ്യാപാരിയാണ്. മക്കൾ: ഇമാദ്, ഇസ ഫാത്തിമ (വിദ്യാർത്ഥികൾ).

English Summary

A 35-year-old junior health inspector, Jubina K. Imran, died after her scooter collided with a tar-laying jeep near KADS on the Vengalloor–Mangattukavala four-lane road on Wednesday at around 3:30 pm. She was working at the Vannappuram PHC and was the wife of Imran Kareem of Madakkathanam.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TARING JEEP, ACCIDENT, JR HEALTH INSPECTOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA