SignIn
Kerala Kaumudi Online
Thursday, 15 October 2026 12.55 AM IST

 നെടുമ്പാശേരി വാഹനാപകടക്കേസ്:.... സമ്പന്നകുമാരന്റെയും കൂട്ടാളികളുടെയും മുടിവെട്ടി

suhile

ആലുവ: നെടുമ്പാശേരി വാഹനാപകടക്കേസ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ കിട്ടിയത് പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധമുള്ള രൂപമാറ്റത്തിൽ. കാക്കനാട് ബോസ്‌റ്റൽ സ്‌കൂളിലാണ് മുഖ്യപ്രതി സുഹൈൽ സജീവിന്റെയും മൂന്ന് കൂട്ടാളികളുടെയും മുടി പറ്റേ വെട്ടിയത്.

ബോസ്റ്റൽ സ്കൂളിൽ നിന്ന് ഇന്നലെ രാവിലെ 11.45ന് ആലുവ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് കൊണ്ടുവരുമ്പോൾ ആർക്കും പ്രതികളെ തിരിച്ചറിയാനായില്ല. തുടർന്ന് അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലും നെടുമ്പാശേരി സ്റ്റേഷനിലും പ്രതികളെ എത്തിച്ചു. ഇതിനിടയിൽ മുഖം മറയ്‌ക്കാൻ ഒരു പോലുള്ള നാല് തൂവാലകളും പ്രതികൾക്ക് വാങ്ങി നൽകി.

 മൂന്നു ബാറുകളുടെ ലൈസൻസ് റദ്ദാക്കി

സുഹൈൽ സജീവിന് മദ്യം നൽകിയ എറണാകുളത്തെ രണ്ട് പഞ്ചനക്ഷത്ര ഹോട്ടലുകൾ ഉൾപ്പടെ മൂന്ന് ഹോട്ടലുകളുടെ ബാർ ലൈസൻസ് റദ്ദാക്കി. പാലാരിവട്ടത്തെ മൺസൂൺ എംപ്രസ്, നെടുമ്പാശേരിയിലെ മാരിയറ്റ് കോർട്ട് യാർഡ് എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകൾക്കും വൈറ്റിലയിലെ ബാർ ഹോട്ടലിനുമെതിരെയാണ് നടപടി. എക്സൈസ് എറണാകുളം ഡെപ്യൂട്ടി കമ്മിഷണർ പി.കെ.സതീഷിന്റെ റിപ്പോർട്ടിനെ അടിസ്ഥാനത്തിൽ എക്‌സൈസ് കമ്മിഷണർ സീറാം സാംബശിവറാവുവിന്റേതാണ് ഉത്തരവ്. മാനേജർമാരും ലൈസൻസികളും കേസിൽ പ്രതികളാണ്. മാരിയറ്റിൽ നിന്ന് 2200 രൂപയുടെ ബിയറും 2400 രൂപയടെ സ്മിർണോഫ് വോഡ്കയുമാണ് നാലംഗ സംഘം വാങ്ങി കുടിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA