SignIn
Kerala Kaumudi Online
Thursday, 15 October 2026 1.36 AM IST

ചെറുവയൽ രാമൻ സംരക്ഷിച്ചത്  അറുപതോളം നെൽവിത്തുകൾ

r

കൽപ്പറ്റ: അറുപതോളം തദ്ദേശീയ നെൽവിത്തിനങ്ങളെ വംശനാശത്തിൽ നിന്ന് സംരക്ഷിച്ച് നിലനി‌റുത്തിയതിലൂടെയാണ് ചെറുവയൽ രാമൻ രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. 2000-2005 കാലയളവിലാണ് പുറംലോകത്ത് അറിയപ്പെടാൻ തുടങ്ങിയത്. 2011ൽ ഹൈദരാബാദിൽ നടന്ന 11 രാജ്യങ്ങളുടെ ജൈവവൈവിദ്ധ്യ സമ്മേളനത്തിൽ കേരളത്തിലെ കർഷകരെ പ്രതിനിധീകരിച്ചു. 2018ൽ ബ്രസീലിലെ ബെലേം അന്താരാഷ്ട്ര പ്രകൃതി സമ്മേളനം ഉൾപ്പെടെ 11 രാജ്യങ്ങളിൽ അതിഥിയായി. 2016 കേരള കാർഷിക സർവകലാശാല സെനറ്റ് അംഗമാക്കി. ആ പദവിയിലെത്തുന്ന ആദ്യ കർഷകനായിരുന്നു രാമൻ. 2016ൽ കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ ദേശീയ പ്ലാന്റ് ജീനോം സേവിയർ അവാർഡ് ലഭിച്ചു. 2023ൽ പദ്മശ്രീയും 2026 ൽ പ്രഥമ ഉമ്മൻചാണ്ടി സ്മാരകകർഷക അവാർഡും ലഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAMAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA