SignIn
Kerala Kaumudi Online
Sunday, 13 September 2026 6.36 PM IST

സാങ്കേതിക സർവകലാശാലയ്ക്ക് ഓഫ്‌ ലൈൻ പരീക്ഷ നടത്താം

exam

ന്യൂഡൽഹി: എ.പി.ജെ.അബ്‌ദുൾകലാം സാങ്കേതിക ശാസ്ത്ര സർവകലാശാല നടത്തിവരുന്ന ആറാം സെമസ്റ്റർ ബി.ടെക് പരീക്ഷകൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. കൊവിഡ് വ്യാപനം കണക്കിലെടുത്ത് പരീക്ഷകൾ നിർത്തിവയ്ക്കുകയോ ഓൺലൈനായി നടത്തുകയോ വേണമെന്നാവശ്യപ്പെട്ട് വിവിധ എൻജിനീയറിംഗ് കോളേജുകളിൽ നിന്നുള്ള 29 ആറാം സെമസ്റ്റർ വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി തള്ളിയത്.

കൊവിഡ്മൂലമോ അനുബന്ധ പ്രശ്നങ്ങൾ കൊണ്ടോ പരീക്ഷ എഴുതാനാകാത്ത വിദ്യാത്ഥികൾക്ക് മറ്റൊരു അവസരം നൽകുമെന്നും അത് അവരുടെ ആദ്യ ചാൻസായി തന്നെ പരിഗണിക്കുമെന്നും സർവകലാശാല സുപ്രീം കോടതിയെ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EXAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA