SignIn
Kerala Kaumudi Online
Sunday, 13 September 2026 10.05 AM IST

ബസ് കാത്തുനിന്നവരെ കാർ ഇടിച്ചു തെറിപ്പിച്ചു; ഒരാൾ മരിച്ചു

READ ENGLISH VERSION
accident
പ്രതീകാത്മക ചിത്രം

തൃശൂർ: ബസ്‌ കാത്തുനിന്നവർക്കിടയിലേക്ക് കാർ പാഞ്ഞുകയറി ഒരാൾ മരിച്ചു. വാണിയമ്പാറ സ്വദേശിയായ അബ്‌ദുൾ റസാക്കാണ് (65) മരിച്ചത്. പാലക്കാട്-വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിൽ ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. തൃശൂർ ദിശയിലേക്ക് പോകുകയായിരുന്ന കാർ വാണിയമ്പാറയ്‌ക്ക്‌ സമീപം നിയന്ത്രണംവിട്ട് ബസ് സ്റ്റോപിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ഭാര്യയ്‌ക്കും മകൾക്കുമൊപ്പം ബസ് കാത്തുനിൽക്കവെയാണ് അപകടമുണ്ടായത്. അപകടത്തിൽ അബ്‌ദുൾ റസാക്കിന്റെ ഭാര്യയ്‌ക്കും നാട്ടുകാരായ പ്രദീപ്, മണികണ്‌ഠൻ എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം. കാറോടിച്ചിരുന്ന 22കാരനായ തൃശൂർ സ്വദേശി അമലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

English Summary

A 65-year-old man, Abdul Razak, was killed after a car lost control and crashed into a bus stop near Vaniyambara in Thrissur. His wife and two others were seriously injured. The 22-year-old driver has been taken into police custody.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACCIDENT, INJURY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA