
കൊച്ചി: പാലാ എം.എൽ.എ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്നും ,മണ്ഡലത്തിൽ ഉപ തിരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. മഹാരാഷ്ട്രയിലെ ചെക്കു കേസുകളിലെ പരാതിക്കാരനായ ദിനേഷ് മേനോനാണ് കോടതിയെ സമീപിച്ചത്.
ബോറിവാലി മജിസ്ട്രേട്ട് കോടതിയിൽ താൻ കൊടുത്ത നാല് ചെക്കു കേസുകളിലായി മാണി സി. കാപ്പനെ മൂന്നര വർഷം തടവിന് ശിക്ഷിച്ചതായി ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ശിക്ഷ ഒരുമിച്ചനുഭവിക്കാൻ കോടതി നിർദ്ദേശിച്ചിട്ടില്ലാത്തതിനാൽ ഓരോ കേസിലെയും ശിക്ഷ തുടർച്ചയായി അനുഭവിക്കേണ്ടി വരും. ഈ സാഹചര്യത്തിൽ ജനപ്രാതിനിദ്ധ്യ നിയമ പ്രകാരം മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്നാണ് ഹർജി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |