SignIn
Kerala Kaumudi Online
Friday, 17 July 2026 10.42 AM IST

ഈ ദിവസം വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും കൊച്ചി മെട്രോയിൽ യാത്ര സൗജന്യം; സമയക്രമം അറിയാം

kochi-metro

കൊച്ചി: പുതിയ അദ്ധ്യയന വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി ജൂൺ ഒന്നിന് കൊച്ചി മെട്രോയിൽ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും യാത്ര സൗജന്യം.രാവിലെ ഏഴ് മുതൽ ഒമ്പത് വരെയും ഉച്ചയ്ക്ക് പന്ത്രണ്ടര മുതൽ മൂന്നര വരെയുമാണ് സൗജന്യമായി യാത്ര ചെയ്യാവുന്നത്. ഇതിനായി വിദ്യാർത്ഥികളും അദ്ധ്യാപകരും തിരിച്ചറിയൽ കാർഡ് കൗണ്ടറിൽ ഹാജരാക്കണം. ഒന്നുമുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് സൗജന്യ യാത്ര ചെയ്യാവുന്നത്.

അതേസമയം, കൊച്ചി മെട്രോയിൽ വിവാഹ ഫോട്ടോഷൂട്ടിനും അനുമതി നൽകിയിരുന്നു. ഇതിനായി ട്രെയിനിൽ ഒരു കോച്ച് രണ്ട് മണിക്കൂർ സമയം ബുക്ക് ചെയ്യുന്നതിനായി 5000രൂപയാണ് നൽകേണ്ടത്. ഇതിന് പതിനായിരം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റും നൽകണം. മൂന്ന് കോച്ചിന് രണ്ട് മണിക്കൂർ നേരത്തേയ്ക്ക് 12,000രൂപയാണ്. ഇതിന് 25,000രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകേണ്ടത്. ഓടുന്ന ട്രെയിനിൽ രണ്ട് മണിക്കൂർ നേരത്തേയ്ക്ക് ഒരു കോച്ച് ബുക്ക് ചെയ്യാൻ 8000രൂപ നൽകണം. 25,000രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ്. മൂന്ന് കോച്ചുകൾക്ക് 17,000രൂപ നൽകണം. 25,000രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകേണ്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOCHI METRO, FREE TRAVEL, STUDENTS AND TEACHERS, FREE KOCHI METRO TRAVEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA