SignIn
Kerala Kaumudi Online
Thursday, 17 September 2026 9.02 AM IST

പുതിയ ഗ്യാസ് സിലിണ്ടറിൽ നിന്ന് ശബ്‌‌ദം ഉയരുന്നത് കണ്ട് നോക്കിയപ്പോൾ വീട് മുഴുവൻ വെളുത്ത പുക; വൻ അപകടം ഒഴിവായത് ഈ ഒരു കാര്യം ചെയ്തതുകൊണ്ട് മാത്രം

gas-cylinder

കോന്നി: പാചക വാതക സിലിണ്ടറിൽ നിന്ന് ഗ്യാസ് ലീക്കായി. കോന്നി പഞ്ചായത്തിലെ അഞ്ചാം വാർഡിലെ ചെങ്ങറ, മിച്ചഭൂമി, ചരിവുപറമ്പില്‍ ബലചന്ദ്രന്റെ വീട്ടിൽ ഇന്നലെ രാവിലെ എട്ടിനായിരുന്നു സംഭവം.

കഴിഞ്ഞ ദിവസം വാങ്ങിയ പുതിയ ഗ്യാസ് സിലിണ്ടർ തുറന്നപ്പോഴാണ് ഗ്യാസ് ശക്തമായി പുറത്തേക്ക് ചീറ്റിയത്. തുടർന്ന് പരിസരം മുഴുവൻ വെള്ള പുകപോലെയായി. അപകട സൂചന മനസിലായതുകൊണ്ട് വീട്ടുകാർ അടുപ്പ് കത്തിച്ചില്ല തുടർന്ന് സിലിണ്ടർ വീടിന്റെ പുറത്താക്കിയശേഷം ഫയർ ഫോഴ്‌സിൽ വിവരം അറിയിക്കുകയായിരുന്നു. വീടിന്റെ മുറ്റത്തും വെളുത്ത പുകപോലെ ഗ്യാസ് നിറഞ്ഞു.സ്ഥലത്തെത്തിയ അഗ്നിശമന സേന വലിയ പാത്രത്തിൽ വെള്ളം നിറച്ചു ഗ്യാസ് സിലിണ്ടർ അതിൽ മുക്കി നിറുത്തിയാണ് ദുരന്തം ഒഴിവാക്കിയത്. സംഭവമറിഞ്ഞു മലയാലപ്പുഴ പൊലീസും സ്ഥലത്തെത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIRE FORCE, GAS CYLINDER, LEAKAGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA