SignIn
Kerala Kaumudi Online
Wednesday, 09 September 2026 11.07 PM IST

വിവാഹ ദിവസം പ്രതിശ്രുത വരൻ ജീവനൊടുക്കി; കണ്ടെത്തിയത് കൈ ഞരമ്പ് മുറിച്ചനിലയിൽ

READ ENGLISH VERSION
jibin

മലപ്പുറം: വിവാഹ ദിവസം പ്രതിശ്രുത വരനെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം കുമ്മണിപ്പറമ്പ് സ്വദേശി ജിബിൻ (30) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വിവാഹത്തിനായി തയ്യാറാകാൻ ശുചിമുറിയിലേക്ക് പോയതായിരുന്നു ജിബിൻ.

ഏറെ നേരം കഴിഞ്ഞിട്ടും ശുചിമുറിയിൽ നിന്ന് പുറത്തിറങ്ങാത്തതിനെത്തുടർന്ന് വാതിൽ പൊളിച്ച് ബന്ധുക്കൾ അകത്തുകയറുകയായിരുന്നു. അപ്പോഴാണ് കൈ ഞരമ്പ് മുറിച്ചനിലയിൽ കണ്ടെത്തിയത്. ഉടൻ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കരിപ്പൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

വിദേശത്തായിരുന്ന ജിബിൻ കുറച്ച് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. കടബാദ്ധ്യതയൊന്നുമില്ലെന്നാണ് പ്രാഥമിക വിവരം. മരണ കാരണം എന്താണെന്ന് വ്യക്തമല്ല.മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEATH, GROOM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA