SignIn
Kerala Kaumudi Online
Wednesday, 28 October 2026 4.35 AM IST

കൊല്ലത്ത് നിന്ന് കാണാതായ 12 വയസുകാരൻ ഗോവയിൽ

1

കൊല്ലം: കൊല്ലത്തു നിന്ന് കാണാതായ 12 വയസുകാരനെ ഗോവയിലെ മഡ്ഗോവ് ചൈൽഡ് വെൽഫെയർ സെന്ററിൽ നിന്ന് കണ്ടെത്തി. പട്ടത്താനം വികാസ് നഗറിൽ വാടകയ്ക്ക് താമസിക്കുന്ന പശ്ചിമബംഗാൾ സ്വദേശികളായ ബിരേന്ദറിന്റെയും സുനിതയുടെയും മകനായ എബ്രഹാം ഓറോണിനെയാണ് കണ്ടെത്തിയത്. കൊല്ലത്തെ സ്വകാര്യ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ എബ്രഹാമിനെ 22നാണ് കാണാതായത്. സ്കൂളിൽ നിന്ന് തിരികെയെത്തിയ കുട്ടി സൈക്കിളുമായി വീടുവിട്ടിറങ്ങുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ കൊല്ലം റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്ന് സൈക്കിൾ കണ്ടെത്തി. മഡ്ഗാവ് റെയിൽവേ സ്റ്റേഷനിൽ അലഞ്ഞുതിരിഞ്ഞ് നടന്ന എബ്രഹാം ഓറോണിനെ 23ന് ആർ.പി.എഫാണ് ചൈൽഡ് വെൽഫെയർ സെന്ററിലെത്തിച്ചത്. കൊല്ലം സ്വദേശി എന്നല്ലാതെ മറ്റ് വിവരങ്ങളൊന്നും എബ്രഹാം വെളിപ്പെടുത്തിയിരുന്നില്ല. മറ്റൊരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ നിന്നുള്ള പൊലീസ് സംഘം ഇന്നലെ ഗോവയിലെത്തിയപ്പോഴാണ് കുട്ടിയെ കണ്ടെത്തിയത്. എബ്രഹാമിനെ കൊല്ലം ചൈൽഡ് വെൽഫെയർ ചെയർപേഴ്സണിന് മുന്നിൽ ഹാജരാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MISSING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA