
കൊച്ചി: അഴീക്കലിൽനിന്ന് 44 നോട്ടിക്കൽമൈൽ അകലെ അപകടത്തിൽപ്പെട്ട 'എം.വി. വാൻ ഹായ് 503' കപ്പലിന്റെ മാസ്റ്ററായ തായ്‌വാൻ പൗരനും, ചീഫ് ഓഫീസറായ ചൈനീസ് പൗരനും ഇന്ത്യവിടാൻ ഹൈക്കോടതി അനുമതിനൽകി. ഒരു വർഷത്തോളമായി തുടരുന്ന അന്വേഷണം നീണ്ടുപോകുന്നത് നാവികരുടെ അവകാശങ്ങൾക്കെതിരാണെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി.
അന്വേഷണം പൂർത്തിയാകുവരെ ഇരുവരും പ്രതിവർഷം 25ലക്ഷംരൂപവീതം ബാങ്ക് ഗ്യാരന്റി നൽകണം. കോടതിയോ അന്വേഷണ ഏജൻസികളോ ആവശ്യപ്പെട്ടാൽ നേരിട്ടോ ഓൺലൈനിലോ ഹാജരാകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |