
തിരുവനന്തപുരം: നിർദ്ധന കാൻസർ രോഗികൾക്ക് സൗജന്യ താമസവും ഭക്ഷണവും നൽകുന്ന കാൻസർ റമഡി അസിസ്റ്റൻസ് ബ്യൂറോ (ക്രാബ്) 27-ാം വാർഷികാഘോഷവും ഓണാഘോഷവും ക്രാബ് ഹൗസിൽ മന്ത്രി കെ.എം.ഷാജി ഉദ്ഘാടനം ചെയ്തു. ക്രാബിന്റെ സേവനപ്രവർത്തനങ്ങൾ സ്വാഗതാർഹമാണെന്നും ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ക്രാബ് രക്ഷാധികാരി അഡ്വ. ആർ.സുഗതൻ അദ്ധ്യക്ഷത വഹിച്ചു. ക്രാബ് സെക്രട്ടറി സജ്ജികരുണാകരൻ ആമുഖ പ്രസംഗം നടത്തി. ആർ.സി.സി ഡയറക്ടർ ഡോ.ആർ.രജനിഷ്‌കുമാർ മുഖ്യപ്രഭാഷണം നടത്തി.ആക്കുളം വാർഡ് കൗൺസിലർ അഡ്വ.മിനി.പി.എസ് രോഗികൾക്ക് ഓണവസ്ത്ര വിതരണം നടത്തി. കുട്ടികൾക്കുള്ള ധനസഹായ വിതരണവും നടന്നു.തിരുവനന്തപുരം എസ്.എൻ ക്ലബ് പ്രസിഡന്റ് തമ്പി ഗോപാലൻ സംസാരിച്ചു. ഡോ. സീമ മോഹൻദാസ് സ്വാഗതവും ക്രാബ് ട്രഷറർ ശ്യാം കൃഷ്ണൻ നന്ദിയും പറഞ്ഞു. ചടങ്ങിൽ ക്രാബ് ഹൗസിലെ രോഗികളും കൂട്ടിരുപ്പുകാരുമടക്കം പങ്കെടുത്തു. തുടർന്ന് ഓണാഘോഷവും ഓണസദ്യയും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |