SignIn
Kerala Kaumudi Online
Saturday, 19 September 2026 11.34 PM IST

ട്രാൻസ്ജെൻഡറെ സമൂഹമാദ്ധ്യമത്തിലൂടെ അപമാനിച്ച സംഭവം: ഹെലൻ ഓഫ് സ്പാർട്ട അറസ്റ്റിൽ

READ ENGLISH VERSION
dhanya-harshit
ധന്യ ഹർഷിത്

തൃശൂർ: സമൂഹമാദ്ധ്യമത്തിലൂടെ തൃശൂർ സ്വദേശിയായ ട്രാൻസ്‌ജെൻഡറെ അസഭ്യം വിളിക്കുകയും ലൈംഗികമായി അവഹേളിക്കുകയും ചെയ്ത കേസിൽ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ 'ഹെലൻ ഓഫ് സ്പാർട്ട' എന്ന ധന്യ ഹർഷിതിനെ തൃശൂർ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. കാസർഗോഡ് ബന്തിയാട് സ്വദേശിനിയാണ് പ്രതി. തൃശൂർ സൈബർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. അറസ്റ്റിന് ശേഷം ധന്യയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

സമൂഹമാദ്ധ്യമത്തിലൂടെ പരസ്യമായി അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാരോപിച്ച് ഇരയായ ട്രാൻസ്‌ജെൻഡർ നൽകിയ പരാതിയിലായിരുന്നു തൃശൂർ സൈബർ പോലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന്, തൃശൂർ നാർക്കോട്ടിക് സെൽ ആൻഡ് ജെൻഡർ ജസ്റ്റിസ് അസിസ്റ്റന്റ് കമ്മീഷണർ പി. ഷിബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കാസർകോട്ടെത്തിയാണ് ധന്യയെ പിടികൂടിയത്. പ്രതിയുടെ മൊബൈൽ ഫോണും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബിഎൻഎസ്, ഐടി ആക്ട്, കേരള പൊലീസ് ആക്ട്, ട്രാൻസ്‌ജെൻഡർ പ്രൊട്ടക്ഷൻ ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ജൂലായിൽ മദ്യപിച്ച് വാഹനമോടിച്ചതിന് ധന്യക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് ധന്യയുടെ ഡ്രൈവിംഗ് ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്‌പെൻഡ് ചെയ്തിരുന്നു.

English Summary

Social media influencer Dhanya Harshit, popularly known as 'Helen of Sparta', was arrested by the Thrissur City Cyber Police for allegedly harassing, defaming, and verbally abusing a transgender woman from Thrissur on social media. She was later released on bail.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEFAMATION CASE, HELEN OF SPARTA, DHANYA HARSHIT, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA