SignIn
Kerala Kaumudi Online
Wednesday, 24 June 2026 7.56 PM IST

അയ്യപ്പസംഗമം ആകെ കുഴപ്പം, കടുത്ത അതൃപ്തിയിൽ വീണ്ടും ഹൈക്കോടതി

READ ENGLISH VERSION

hc

ദേവസ്വം ബോർഡ് എന്തിന് 5 കോടി ചെലവാക്കി?

കൊച്ചി: സ്പോൺസർഷിപ്പ് തുകയിൽ ഒതുങ്ങേണ്ട ആഗോള അയ്യപ്പസംഗമത്തിന് ദേവസ്വം ഫണ്ടിൽനിന്ന് തുടക്കത്തിൽ 5കോടി ദേവസ്വം ബോർഡ് ചെലവാക്കിയതും കൃത്യമായ ബില്ലുകളില്ലാത്തതും ഗൗരവമേറിയ വിഷയമാണെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ തിരുവിതാംകൂർ ദേവസ്വംബോർഡ് കൃത്യമായ വിശദീകരണം നൽകണം. ബോർഡിന്റെ സാമ്പത്തിക അച്ചടക്കമില്ലായ്മയിൽ വീണ്ടും കടുത്ത അതൃപ്തി അറിയിച്ചുകൊണ്ടാണ് ഇക്കാര്യം പരാമർശിച്ചത്.

ചാർട്ടേഡ് അക്കൗണ്ടിംഗ് സ്ഥാപനമായ വിജയൻ ആൻഡ് അസോസിയേറ്റ്സ് തയ്യാറാക്കിയ ഓഡിറ്റ് റിപ്പോർട്ട് പരിശോധിക്കവേയാണ് ജസ്റ്റിസ് വി.രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ച് കണക്കിലെ പൊരുത്തക്കേടുകൾ എണ്ണിപ്പറഞ്ഞത്. 10വർഷമായി ബോർഡിന്റെ ഓഡിറ്റിംഗ് നടത്തുന്ന ഈ സ്ഥാപനത്തോട്, സാമ്പത്തിക മാനേജ്‌മെന്റ് മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാനും ആവശ്യപ്പെട്ടു. വിഷയം ഏപ്രിൽ ഒന്നിന് വീണ്ടും പരിഗണിക്കും.

അയ്യപ്പസംഗമത്തിന്റെ നടത്തിപ്പ് ഊരാളുങ്കൽ സൊസൈറ്റിയുടെ ഉപസ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷന് (ഐ.ഐ.ഐ.സി) നൽകിയത് ടെൻഡർ വിളിക്കാതെയാണെന്ന് ഓഡിറ്റർ കണ്ടെത്തിയിരുന്നു. 7.05 കോടിയാണ് ആകെ ചെലവായി കാണിച്ചിരിക്കുന്നത്. ഇതിൽ 3 കോടി മുൻകൂറായി നൽകി. ബാക്കി 4.05 കോടി കൂടി നൽകാനുണ്ടെന്നാണ് ഐ.ഐ.ഐ.സി അവകാശപ്പെടുന്നത്.

(ഫണ്ട് വിനിയോഗത്തിന് കണക്കില്ല- പേജ്- )

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HIGHCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA