SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.32 PM IST

മൂന്നരമാസം പ്രായമുള്ള കുഞ്ഞിന് വാക്‌സിനെടുത്തതിന് പിന്നാലെ കാലിൽ പഴുപ്പ്; അടിയന്തരമായി ശസ്‌ത്രക്രിയ, പരാതിയുമായി കുടുംബം

READ ENGLISH VERSION
baby-leg

കൊല്ലം: മൂന്നരമാസം പ്രായമുള്ള കുഞ്ഞിന് പ്രതിരോധ വാക്‌സിൻ കുത്തിവച്ചതിന് പിന്നാലെ തുടയിൽ വീക്കം രൂപപ്പെട്ടെന്ന് പരാതി. സംഭവത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ച് ജില്ലാ മെഡിക്കൽ ഓഫീസർക്ക് കുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകി. അച്ചൻകോവിൽ പൊങ്ങലിൽ വീട്ടിൽ അപർണയും ഭർത്താവ് ശ്യാമുമാണ് പരാതിക്കാർ.

ഈ മാസം മൂന്നിന് അച്ചൻകോവിൽ കുടുംബാരോഗ്യ കേന്ദ്രത്തിൽനിന്നാണ് കുഞ്ഞിന് രണ്ടുമാസത്തെ പ്രതിരോധ വാക്‌സിൻ എടുത്തത്. കുത്തിവയ്‌പെടുത്തതിന് പിന്നാലെ കുഞ്ഞിന്റെ തുടയിൽ നീർക്കെട്ടുണ്ടാവുകയായിരുന്നു. കല്ലിച്ചുകിടക്കുന്നതുകണ്ട് ആരോഗ്യപ്രവർത്തകരെ വിവരമറിയിച്ചെങ്കിലും കൃത്യമായ മാർഗനിർദേശംപോലും നൽകാൻ ആശുപത്രി അധികൃതരും കുത്തിവയ്‌പ്പെടുത്തവരും തയ്യാറായില്ലെന്നാണ് മാതാപിതാക്കളുടെ പരാതി.

കുത്തിവയ്‌പ്പെടുത്ത് രണ്ടാഴ്‌ചയ്‌‌ക്ക് ശേഷവും കല്ലിപ്പ് കുറഞ്ഞില്ലെന്ന് മാത്രമല്ല കുട്ടിക്ക് കടുത്ത പനിയും ബാധിച്ചു. ഇതോടെയാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും അവിടെനിന്ന് തിരുവനന്തപുരം എസ്ഐടി ആശുപത്രിയിലേക്ക് ശുപാർശ ചെയ്യുകയും ചെയ്‌തു. കുത്തിവച്ച ഭാഗത്ത് പഴുപ്പ് ബാധിച്ചതിനാൽ കുഞ്ഞിന് അടിയന്തരശസ്‌ത്രക്രിയ നടത്തേണ്ടി വന്നു. ചില കുട്ടികളിൽ വാക്‌സിൻ എടുക്കുന്ന ഭാഗത്ത് വീക്കമോ പഴുപ്പോ അപൂർവ്വമായി ഉണ്ടാകാമെന്നാണ് ഡോക്‌ടറുടെ വിശദീകരണം. അപൂർവ്വം ചിലരിൽ ഇത്തരം ലക്ഷണങ്ങൾ രണ്ടാഴ്‌ചവരെ നീണ്ടുനിൽക്കാമെന്നാണ് ഡോക്‌ടർ പറയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TREATMENT, INFANT TREATMENT, COMPLAINT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA