SignIn
Kerala Kaumudi Online
Saturday, 18 July 2026 6.16 PM IST

'ജിയോണയെ ശുപാർശ ചെയ്ത എംപി ഞാൻ, സന്ദീപ് വാര്യർ വന്നപ്പോൾ ആരെങ്കിലും എതിർത്തോ?'; പ്ലീഡർ നിയമന വിവാദത്തിൽ ഡീൻ കുര്യാക്കോസ്

dean-kuriakose
ഡീൻ കുര്യാക്കോസ് എംപി

ഇടുക്കി: പ്ലീഡർ പദവയിലേക്ക് ജിയോണ ജയിംസിനെ ശുപാർശ ചെയ്തത് യോഗ്യതയുടെ അടിസ്ഥാനത്തിലാണെന്ന് ഡീൻ കുര്യാക്കോസ് എംപി. ജിയോണയെ പരിചയം ഉണ്ടെന്നും എംപി എന്ന നിലയിലാണ് ശുപാർശ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ എസ്എഫ്‌ഐ പ്രവർത്തകയായ അഡ്വ. ജിയോണ ജെയിംസിനെ പ്ലീഡറായി നിയമിച്ചതിൽ വിവാദം ഉയർന്നിരുന്നു. ഡീൻ കുര്യാക്കോസിന്റെ ശുപാർശയിലായിരുന്നു നിയമനം. ഇതിനെതിരെ കെഎസ്‌യു രംഗത്തെത്തിയിരുന്നു.

'ജിയോണയെ പരിചയം ഉണ്ട്. എംപി എന്ന നിലയിലാണ് ശുപാർശ ചെയ്തത്. നൂറ് ശതമാനം ബോധ്യമുള്ളത് കൊണ്ടാണ് ശുപാർശ ചെയ്തത്. യോഗ്യതയാണ് മാനദണ്ഡമെന്നും അഭിഭാഷക എന്ന നിലയിലാണ് ശുപാർശ. ലോയേഴ്സ് കോൺഗ്രസ് പ്രവർത്തകയാണ് ജിയോണ. കോൺഗ്രസിൽ എപ്പോൾ എത്തി എന്നത് നോക്കേണ്ട കാര്യമില്ല. സന്ദീപ് വാര്യർ പാർട്ടിയിൽ വന്നപ്പോൾ ആരെങ്കിലും എതിർത്തിരുന്നോ.

യുഡിഎഫിന് ഒപ്പം നിന്നാൽ ആരായാലും അംഗീകരിക്കും. അലോഷ്യസിനെ കുറിച്ച് പറയാൻ താനില്ല. ആഗ്രഹിക്കുന്ന എല്ലാവർക്കും സ്ഥാനത്തേക്ക് എത്താൻ കഴിയണമെന്നില്ല. കെ ബാബു പറഞ്ഞതിൽ വിവാദം ആക്കേണ്ടതില്ല. ഒളിച്ചു വയ്‌ക്കേണ്ട കാര്യമല്ല ഇത്. കെ ബാബുവുമായി സംസാരിച്ചു. ലോയേഴ്സ് കോൺഗ്രസ് പിന്തുണച്ച ആളെയാണ് ശുപാർശ ചെയ്തതെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JIONA JAMES, DEAN KURIAKOSE MP, PLEADER APPOINTMENT, JIONA JAMES PLEADER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA