SignIn
Kerala Kaumudi Online
Saturday, 18 July 2026 1.58 AM IST

ഇ ഗ്രാന്റ്സിന് 27വരെ അപേക്ഷിക്കാം

aa

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ഇ.സി, ഒ.ബി.സി വിഭാഗം വിദ്യാർത്ഥികൾക്കായുള്ള ഇ ഗ്രാന്റ്സ് വിദ്യാഭ്യാസാനുകൂല്യ വിതരണം തടസപ്പെട്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി കെ.എ.തുളസി അറിയിച്ചു. സ്‌കൂളുകളിൽ നിന്നുള്ള ഡാറ്റാ എൻട്രി നടപടികൾ സുഗമമായി പുരോഗമിക്കുകയുമാണ്. സാധാരണയായി ഉണ്ടാകാറുള്ള സാങ്കേതിക തടസങ്ങൾ ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ അവ പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സാങ്കേതിക തടസം നേരിട്ട കാലയളവ് കണക്കാക്കി, നിലവിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 27 വരെ ദീർഘിപ്പിച്ചിട്ടുണ്ട്. ഇന്നലെ വരെ ആകെ 1,09,348 അപേക്ഷകൾ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: E GRANTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA