SignIn
Kerala Kaumudi Online
Saturday, 18 July 2026 6.19 PM IST

വഖഫ് ബോർഡ് നിയമനം; സർക്കാരിന് വീഴ്‌ച പറ്റിയിട്ടില്ല, സുപ്രീം  കോടതിയിൽ  പോയാൽ  തിരിച്ചടിയാകുമെന്ന് മന്ത്രി

minister-n-samsudheen
മന്ത്രി എൻ ഷംസുദ്ദീൻ

കോഴിക്കോട്: സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനത്തിന് ഹൈക്കോടതി താത്കാലിക നിയന്ത്രണം ഏർപ്പെടുത്തിയതിൽ സർക്കാരിന് വീഴ്‌ച സംഭവിച്ചിട്ടില്ലെന്ന് മന്ത്രി എൻ ഷംസുദ്ദീൻ. ചിലർ തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുകയാണെന്ന് മന്ത്രി ആരോപിച്ചു.

'നാല് പരാതികളും തള്ളണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടത്. ഇത് എല്ലാവർക്കുമറിയാം. കഴിഞ്ഞ സർക്കാർ അംഗങ്ങളെ നിയമിച്ചത് മാനദണ്ഡം പാലിക്കാതെയായിരുന്നു. സർക്കാരിത് തിരുത്താനൊരുങ്ങവേയാണ് കേസ് കോടതിയിലെത്തിയത്. സർക്കാരിന്റെ നിലപാട് സമസ്ത അടക്കമുള്ള മതപണ്ഡിതരെ ബോദ്ധ്യപ്പെടുത്തും. അമുസ്ളീം പ്രാതിനിധ്യത്തെക്കുറിച്ച് സർക്കാർ ഒന്നും പറഞ്ഞിട്ടില്ല.

വിമർശനങ്ങൾ വസ്തുതത അറിയാതെയാണ്. വ്യത്യസ്ത ക്വാട്ടകൾ വേണമെന്ന നിബന്ധന തെറ്റിച്ചാണ് നിലവിലെ ബോർഡിനെ നിയമിച്ചത്. സുപ്രീം കോടതിയിൽ പോയാൽ തിരിച്ചടിയാകും. വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാനുള്ള എല്ലാ അവകാശവും സർക്കാരിനുണ്ട്. പരാതിക്കാരനായ ബിജെപി നേതാവ് പറഞ്ഞതിനെ ഞങ്ങൾ അനുകൂലിച്ചിട്ടില്ല. തമിഴ്‌നാടിന്റെ കേസിൽ അമുസ്ളീം അംഗങ്ങളുടെ പേര് നൽകാനാണ് കോടതി പറഞ്ഞത്. ആ കേസിനോട് ചേർത്താണ് ഈ അപ്പീലും പരിഗണിക്കുന്നത്'- മന്ത്രി വ്യക്തമാക്കി.

കോടതിയുടെ അനുമതിയില്ലാതെ നയപരവും സുപ്രധാനവുമായ തീരുമാനങ്ങളെടുക്കരുതെന്നാണ് ഹൈക്കോടതി നിർദേശം. മൂലധന ചെലവുകളുണ്ടാക്കരുത്. വഖഫ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ജോയിന്റ് സെക്രട്ടറിയുടെ മേൽനോട്ടത്തിലായിരിക്കണം പ്രവർത്തനമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. പുതിയ നിയമപ്രകാരം കേരള വഖഫ് ബോർഡിൽ മുസ്ലിങ്ങളല്ലാത്ത രണ്ട് അംഗങ്ങളെയും ഷിയ അംഗത്തെയും ഉൾപ്പെടുത്താത്തതിനെ ചോദ്യം ചെയ്ത് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജും അസംബ്ലി ഒഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവീസസും (ആക്ട്‌സ്) ഫയൽചെയ്ത ഹർജികളായിരുന്നു കോടതി പരിഗണിച്ചത്.

English Summary

Minister N. Shamsuddeen said the Kerala government was not at fault after the High Court temporarily restrained the State Waqf Board's functioning. He alleged that misinformation was being spread, defended the government's actions, and said its position would be explained to religious leaders, while denying any proposal for non-Muslim representation.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MINISTER N SAMSUDHEEN, WAQF BOARD, WAQF BOARD APPOINTMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA