SignIn
Kerala Kaumudi Online
Wednesday, 28 October 2026 4.35 AM IST

വയലാർ അവാർഡ് ആർ.രാജശ്രീക്ക് സമ്മാനിച്ചു അവാർഡുകൾ കൂടുതൽ എഴുതാനുള്ള പ്രചോദനമാകണം: മുഖ്യമന്ത്രി

1


തിരുവനന്തപുരം:അവാർഡുകൾ കൂടുതൽ എഴുതാനുള്ള പ്രചോദനമാകണമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. 'ആത്രേയകം' എന്ന കൃതിക്കുള്ള വയലാർ അവാർഡ് ആർ.രാജശ്രീക്ക് സമ്മാനിക്കുകയായിരുന്നു മുഖ്യമന്ത്രി.

വലിയ ഉത്തരവാദിത്വമാണ് അവാർഡുകൾ നൽകുന്നത്.

മലയാളിയെ എല്ലാ അർത്ഥത്തിലും സ്വാധീനിച്ച കവിയാണ് വയലാർ. മലയാള ചലച്ചിത്രഗാനശാഖയെ സമ്പന്നമാക്കാനും വയലാറിനായെന്നും സതീശൻ പറഞ്ഞു.

സ്ത്രീകളുടെ അദ്ധ്വാനത്തെ വിലകുറച്ചുകാണാനുള്ള ശ്രമം സമൂഹത്തിൽ ഉണ്ടാകുന്നുണ്ടെന്ന് അവാർഡ് ജേതാവ് ആർ.രാജശ്രീ പറഞ്ഞു. എവിടെയായിരുന്നു ഇത്രയുംകാലം എന്ന ചോദ്യം താൻ നേരിട്ടിട്ടുണ്ടെന്നും സ്ത്രീയുടെ ബൗദ്ധികഅദ്ധ്വാനത്തെ വില കുറച്ചുകാണുന്നതുകൊണ്ടാണ് ചോദ്യങ്ങളുണ്ടാകുന്നതെന്നും രാജശ്രീ പറഞ്ഞു.

വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം മന്ത്രി പി.സി.വിഷ്ണുനാഥ് നിർവ്വഹിച്ചു. 'ആത്രേയക'ത്തെക്കുറിച്ച് ജഡ്ജിംഗ് കമ്മിറ്റി അംഗം ഒ.വി ഉഷ സംസാരിച്ചു. പ്രശസ്തിപത്രപാരായണവും സമർപ്പണവും ശാരദാ മുരളീധരൻ നിർവ്വഹിച്ചു. പ്രഭാവർമ്മ സമാപനപ്രഭാഷണം നടത്തി. ഡോ.വി.രാമൻകുട്ടി, അഡ്വ.ബി.സതീശൻ തുടങ്ങിയവർ സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VAYALAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA