
കോഴിക്കോട്: ചലച്ചിത്ര നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം(76) കോഴിക്കോട് പറയഞ്ചേരിയിലെ വീട്ടിൽ അന്തരിച്ചു. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ രണ്ടു ദിവസമായി ചികിത്സയിൽ ആയിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് ഡിസ്ചാർജ് ചെയ്ത് വീട്ടിൽ എത്തിയത്. 1950 ആഗസ്റ്റ് 24ന്ചിറയിൻകീഴിലാണ് ജനിച്ചത്. ചിറയിൻകീഴ് കൊടിക്കകം ഗവ. എൽ.പി. സ്കൂൾ, മദ്രാസ് പ്രസിഡൻസി സ്‌കൂൾ, തിരുവനന്തപുരം സെന്റ് റോക്സ് കോൺവെന്റ്, കുന്തല്ലൂർ ഗവ. ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. റിട്ട. സൂപ്രണ്ടിംഗ് എൻജിനീയർ പരേതനായ പി.എ. റഷീദാണ് ഭർത്താവ്. മക്കൾ: സജിത്ത് (ഓസ്ട്രേലിയ), സോജാ( കോയമ്പത്തൂർ). മരുമക്കൾ: നൗഷാദ് (വി. കെ.സി), നസ്രിൻ (ഓസ്ട്രേലിയ).
പ്രേംനസീറിന്റെ 60 വർഷം പഴക്കമുള്ള ചിറയിൻ കീഴിലെ വീടിന്റെ പേര് ഇവരുടെ പേരിനെ സൂചിപ്പിക്കുന്ന ലൈലാ കോട്ടേജ് എന്നാണ്.
പ്രേം നസീറിനെക്കുറിച്ച് 'ഇതിലെ പോയത് വസന്തം' എന്നൊരു ഓർമ പുസ്തകം രചിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ഷാനവാസ്, റസിയ, റിത .
ഖബറടക്കം തിരുവനന്തപുരത്ത് ഇന്ന്നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |