SignIn
Kerala Kaumudi Online
Saturday, 16 May 2026 12.19 AM IST

'രമേശ് ചെന്നിത്തല അച്ചടക്കമുള്ള കോൺഗ്രസുകാരൻ; പ്രതിപക്ഷ നേതാവായി പിണറായി വിജയൻ ഇരിക്കുന്നതാണ് യുഡിഎഫിന് നല്ലത്'

k-muraleedharan

തൃശൂ‌ർ: രമേശ് ചെന്നിത്തല എല്ലാക്കാലത്തും ഹൈക്കമാൻ‌ഡ് നിലപാടുകളെ അംഗീകരിക്കുകയും അച്ചടക്കമുള്ള കോൺഗ്രസുകാരനായി പ്രവർത്തിക്കുകയും ചെയ്ത വ്യക്തിയാണെന്ന് കെ മുരളീധരൻ. ഹൈക്കമാൻഡിന്റെ നിർദേശമനുസരിച്ച് അദ്ദേഹം പ്രവർത്തിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. അദ്ദേഹത്തിനെപ്പോലെയൊരാൾ ക്യാബിനറ്റിൽ ആവശ്യമാണെന്നും കെ മുരളീധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

'ഞാൻ എന്റെ കാര്യം ഒന്നും പറഞ്ഞിട്ടില്ല. എന്നോട് ചോദിക്കുകയോ അങ്ങോട്ട് കയറി പറയുകയോ ചെയ്തിട്ടില്ല. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്. പല അഭിപ്രായങ്ങളുണ്ടാവും. എന്നാൽ ഹൈക്കമാൻഡ് പറയുന്നതിന് മുകളിലൊന്നുമില്ല. പ്രതിപക്ഷ നേതാവായി പിണറായി വിജയൻ ഇരിക്കുന്നതാണ് യുഡിഎഫിന് നല്ലത്. ശക്തമായ പ്രതിപക്ഷം വേണമെന്നാണ് ഞങ്ങൾ എപ്പോഴും ആഗ്രഹിക്കുന്നത്.

ജനവികാരവും പാർട്ടി നേതാക്കളുടെ പൊതുവികാരവും കണക്കിലെടുത്താണ് വി ഡി സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. ഹൈക്കമാൻഡ് വിവിധ തലത്തിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് തീരുമാനമായത്. എംഎൽഎമാർ, എംപിമാർ, മുൻ കോൺഗ്രസ് അദ്ധ്യക്ഷന്മാർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി ഹൈക്കമാൻഡ് ചർച്ച നടത്തി. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് തീരുമാനം. തിരഞ്ഞെടുപ്പ് കാലത്തും അതിന് ശേഷവും സതീശൻ നേതൃസ്ഥാനത്തേയ്ക്ക് വരണമെന്ന ജനങ്ങളുടെ ആഗ്രഹം നേരിട്ട് ബോദ്ധ്യപ്പെട്ടിട്ടുണ്ട്'-കെ മുരളീധരൻ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: K MURALEEDHARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA