SignIn
Kerala Kaumudi Online
Monday, 14 September 2026 2.08 PM IST

'വാടകയ്ക്ക്  കൊടുത്തതല്ല, സിനിമയ്ക്ക്  പോയിവരാമെന്ന്  പറഞ്ഞാണ്  കാർ  എടുത്തുകൊണ്ടുപോയത്'; ഉടമ

READ ENGLISH VERSION
car

ആലപ്പുഴ: ദേ​ശീ​യ​പാ​ത​യി​ൽ​ ​ക​ള​ർ​കോ​ട് ​ഭാ​ഗ​ത്ത് ​ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് അപകടമുണ്ടായ കാർ അമ്പലപ്പുഴ കക്കാഴം സ്വദേശി ഷമിൽ ഖാന്റേതാണ്. കാർ വാടകയ്ക്ക് കൊടുക്കുന്നയാളാണ് ഉടമ. വണ്ടാനം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുമായുള്ള പരിചയത്തിന്റെ പേരിലാണ് വാഹനം വിട്ടുനൽകിയതെന്ന് ഷമിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. അപകടത്തിൽ മരിച്ച കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാറാണ് കാറിനായി ബന്ധപ്പെട്ടത്. ജബ്ബാറും മറ്റ് രണ്ട് വിദ്യാർത്ഥികളും ചേർന്നാണ് കാർ കൊണ്ടുപോയതെന്നും ഷമിൽ ഖാൻ പറഞ്ഞു.

'സിനിമയ്ക്ക് പോയിവരാമെന്ന് പറഞ്ഞാണ് കാർ എടുത്തുകൊണ്ടുപോയത്. വാടകയ്ക്ക് കൊടുത്തതല്ല. സുഹൃത്തായതിന്റെ പേരിൽ സിനിമയ്ക്ക് പോവാൻ കൊടുത്തുവിട്ടതാണ്. മുഹമ്മദ് ജബ്ബാറിനെയാണ് പരിചയം. ജബ്ബാറിന്റെ ചേട്ടൻ മിഷാൽ തിരുവനന്തപുരത്ത് എൻജിനിയറിംഗ് പഠിച്ചുകൊണ്ടിരിക്കുകയാണ്. പുള്ളിയുമായി പരിചയമുണ്ട്. പാവം വിളിച്ചു. 'കൊടുക്ക് ഇക്കാ സിനിമയ്ക്ക് പോവാനല്ലേ, രാവിലെ തന്നെ എത്തിക്കും ' എന്ന് പറഞ്ഞു.

അങ്ങനെ കൊടുത്തുവിട്ടതാണ്. ഏഴര കഴിഞ്ഞാണ് കൊണ്ടുപോയത്. രാത്രി 10 മണിക്കാണ് അപകടവിവരം അറിഞ്ഞത്. ഒന്ന് സഹായിച്ചതാണ്. അതിങ്ങനെ ആവുമെന്ന് ആരും കരുതിയില്ല. ഇത് അറിഞ്ഞപ്പോൾ മുതൽ ഉറങ്ങിയിട്ടില്ല. എങ്ങനെ ഉറങ്ങാൻ പറ്റും. പിള്ളേരായിട്ട് ചോദിച്ചപ്പോൾ എങ്ങനെ കൊടുക്കാതിരിക്കും എന്ന് ഓർത്തുകൊടുത്തുപോയതാണ്. ചുരുങ്ങിയ ദിവസമാണെങ്കിലും നല്ല ബന്ധമുണ്ടായിരുന്നു. അതാണ് കൊടുത്തുവിട്ടത്. അവന്റെ മുഖം ഇപ്പോഴും മനസിൽ മറയാതെ നിൽകുകയാണ്',- ഷമിൽ പറഞ്ഞു.

ഇ​ന്ന​ലെ​ ​രാ​ത്രി​ 9.30​ ​ഓ​ടെ​ ​ക​ള​ർ​കോ​ട് ​ച​ങ്ങ​നാ​ശേ​രി​ ​മു​ക്കി​ലാ​യി​രു​ന്നു​ ​അ​പ​ക​ടം ഉണ്ടായത്.​ ​ഗു​രു​വാ​യൂ​രി​ൽ​ ​നി​ന്ന് ​കാ​യം​കു​ള​ത്തേ​ക്ക് ​വ​രി​ക​യാ​യി​രു​ന്ന​ ​ഫാ​സ്റ്റ് ​പാ​സ​ഞ്ച​റും​ ​വ​ണ്ടാ​നം​ ​ഭാ​ഗ​ത്തു​നി​ന്നു​ ​ആ​ല​പ്പു​ഴ​ ​ഭാ​ഗ​ത്തേ​ക്ക് ​വ​രി​ക​യാ​യി​രു​ന്ന​ ​ട​വേ​ര​ ​കാ​റു​മാ​ണ് ​കൂ​ട്ടി​യി​ടി​ച്ച​ത്.​ ആ​ല​പ്പു​ഴ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ ​ഒ​ന്നാം​ ​വ​ർ​ഷ​ ​എം.​ബി.​ബി.​എ​സ് ​വി​ദ്യാ​ർ​ത്ഥി​ക​ളാ​യ​ ​ക​ണ്ണൂ​ർ​ ​സ്വ​ദേ​ശി​ ​മു​ഹ​മ്മ​ദ് ​ജ​ബ്ബാ​ർ,​ കോട്ടയം സ്വദേശി ​ആ​യു​ഷ് ഷാജി​,​ ​മലപ്പുറം സ്വദേശി ദേ​വാ​ന​ന്ദ്,​ ​പാലക്കാട് സ്വദേശി ശ്രീദേവ് വത്സൻ,​ ലക്ഷദ്വീപ് സ്വദേശി ​മു​ഹ​മ്മ​ദ് ​ഇ​ബ്രാ​ഹിം​ ​എ​ന്നി​വ​രാ​ണ് ​മ​രി​ച്ച​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACCIDENT, KALARKODE ACCIDENT, KSRTC, CAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA