
കോട്ടയം : ജനുവരി അഞ്ചിനാണ് പി.സി. ജോർജ്ചാ നൽ ചർച്ചയിൽ മുസ്ലിംവിരുദ്ധ പരാമർശം നടത്തിയത്. മാപ്പ് പറഞ്ഞ് തലയൂരാൻ ശ്രമിച്ചിരുന്നു. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. മുൻകൂർ ജാമ്യാപേക്ഷയുമായി സെഷൻസ് കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചെങ്കിലും തള്ളി.
30 വർഷത്തോളം എം.എൽ.എ ആയിരുന്നിട്ടും എളുപ്പം പ്രകോപനത്തിന് വശംവദനാകുന്ന ജോർജിന് രാഷ്ട്രീയക്കാരനായി തുടരാൻ അർഹതയില്ലെന്നായിരുന്നു ഹൈക്കോടതി നിരീക്ഷണം.
ഇന്നലെ രാവിലെ പത്തിന് പൊലീസ് പൂഞ്ഞാറിലെ വീട്ടിൽ എത്തിയിരുന്നെങ്കിലും ജോർജില്ലായിരുന്നു. ബി.ജെ.പി പ്രവർത്തകരോടൊപ്പം പ്രകടനമായി സ്റ്റേഷനിലെത്താനായിരുന്നു തീരുമാനമെങ്കിലും പൊലീസ് അനുമതി നിഷേധിച്ചു. പിന്നാലെയാണ് കോടതിയിലേക്കെത്തിയത്.
രണ്ടുദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ പൊലീസ് അപേക്ഷ നൽകിയെങ്കിലും നേരത്തെ രജിസ്റ്റർ ചെയ്ത കേസുകളുടെ റിപ്പോർട്ട് ഹാജരാക്കിയിരുന്നില്ല. ഉച്ചകഴിഞ്ഞ് റിപ്പോർട്ട് അടക്കം സമർപ്പിച്ചു. തുടർന്ന് വാദംകേട്ട കോടതി വൈകിട്ട് ആറുവരെ കസ്റ്റഡിയിൽ വിട്ടശേഷം റിമാൻഡ് ചെയ്യുകയായിരുന്നു. പാലാ ഡിവൈ.എസ്.പി എം.കെ. സദന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.അഡ്വ. സിറിൽ ജോസഫാണ് ജോർജിനായി ഹാജരായത്. അസിസ്റ്റന്റ് പ്രോസിക്യൂട്ടർ ഓൺലൈനിലാണ് ഹാജരായത്.
സർക്കാർ വേട്ടയാടുന്നു:
കെ.സുരേന്ദ്രൻ
തിരുവനന്തപുരം: സർക്കാർ പി.സി ജോർജിനെ വേട്ടയാടുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. പി.സിയുടെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. ചാനൽ ചർച്ചയിൽ സംഭവിച്ച ഒരു നാക്കുപിഴയിൽ അദ്ദേഹം പരസ്യമായി മാപ്പ് ചോദിച്ചിരുന്നു. എന്നാൽ ഒരു തീവ്രവാദിയെ പോലെയാണ് സർക്കാർ പി.സിയോട് പെരുമാറിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |