
കൊച്ചി: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ വീണയെ രണ്ടുതവണ ചോദ്യം ചെയ്തിട്ടും സി.എം.ആർ.എൽ കമ്പനിയുമായുള്ള സാമ്പത്തിക ഇടപാടിൽ വ്യക്തത ലഭിക്കാത്ത സാഹചര്യത്തിൽ ഇ.ഡി നിർണായക നടപടികളിലേക്ക്.
വീണയ്ക്ക് പണം ലഭിച്ച കാലയളവിൽ അന്നത്തെ പിണറായി സർക്കാരിൽ നിന്ന് എന്തെങ്കിലും വഴിവിട്ട സഹായം കമ്പനിക്ക് ലഭിച്ചോയെന്ന് പരിശോധിക്കാനാണ് ശ്രമം. സാദ്ധ്യതകൾ മുഴുവൻ പരിശോധിക്കാൻ ഡൽഹിയിലെ ഇ.ഡി ആസ്ഥാനത്തുനിന്ന് കൊച്ചി ഓഫീസിന് നിർദ്ദേശം ലഭിച്ചതായാണ് സൂചന.
സി.എം.ആർ.എല്ലിൽ നിന്ന് പ്രതിഫലം കൈപ്പറ്റാൻ നൽകിയ സേവനം സംബന്ധിച്ച് വ്യക്തമായ മറുപടി വീണയിൽ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് ഇ.ഡി പറയുന്നത്. സീരിയസ് ഫ്രോഡ് ഇൻവെസ്‌റ്റിഗേഷൻ ഓഫീസിന് (എസ്.എഫ്.ഐ.ഒ) നൽകിയ മൊഴിയും ഇ.ഡിയുടെ ചോദ്യംചെയ്യലിൽ ലഭിച്ച മറുപടികളിലും യോജിക്കാത്ത നിരവധി കാര്യങ്ങളുണ്ട്.
എസ്.എഫ്.ഐ.ഒയുടെ അന്വേഷണ റിപ്പോർട്ട്, ആദായനികുതി വകുപ്പിന്റെ കണ്ടെത്തലുകൾ എന്നിവയും വിശകലനം ചെയ്‌ത് വീണയെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. അടുത്തയാഴ്‌ച മൂന്നാമത്തെ ചോദ്യം ചെയ്യലുണ്ടാകും. ഇ.ഡി ആസ്ഥാനം അനുമതി നൽകിയാലേ കടുത്ത നടപടിയുണ്ടാകൂവെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |