
തിരുവനന്തപുരം: സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി കാൽ ലക്ഷം ഭൂമി തരംമാറ്റ അപേക്ഷ തീർപ്പാക്കലിനുള്ള നടപടികൾ റവന്യുവകുപ്പ് തുടങ്ങി. 2,75,000 അപേക്ഷകളാണ് തീർപ്പാക്കാനുള്ളത്. ഇത് പൂർത്തിയാക്കുന്ന മുറയ്ക്ക് ശേഷിക്കുന്നവയുടെ തീർപ്പാക്കൽ ആരംഭിക്കും.
റവന്യു മന്ത്രിയുടെ നേതൃത്വത്തിൽ തുടങ്ങിയ ജില്ലാതല യോഗങ്ങൾ പുരോഗമിക്കുകയാണ്. കാസർകോട്, കണ്ണൂർ, തൃശൂർ, എറണാകുളം, കൊല്ലം, തിരുവനന്തപുരം, വയനാട് , മലപ്പുറം ജില്ലകളിലെ ഉദ്യോഗസ്ഥതല യോഗമാണ് കഴിഞ്ഞത്. ആഗസ്റ്റ് ആറിനു പത്തനംതിട്ടയിലെ യോഗത്തോടെ സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |