SignIn
Kerala Kaumudi Online
Sunday, 26 July 2026 2.52 AM IST

ബോർഡ് പുനഃസംഘടന: 30ന് യുഡിഎഫ് യോഗം

d

തിരുവനന്തപുരം:സംസ്ഥാനത്തെ ബോർഡുകളും കോർപറേഷനുകളും പുനഃസംഘടിപ്പിക്കുന്നതിനെകുറിച്ച് ആലോചിക്കാൻ 30ന് യു.ഡി.എഫ്.ചേരുമെന്ന് കൺവീനർ അടൂർപ്രകാശ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.ക്ളിഫ് ഹൗസിൽ രാവിലെ 11നാണ് യോഗം.മുഖ്യമന്ത്രി വി.ഡി.സതീശൻ അദ്ധ്യക്ഷനാകും.

എല്ലാ ഘടകകക്ഷികളുടെയും ആവശ്യങ്ങളും വികാരങ്ങളും പരിഗണിച്ചായിരിക്കും ബോർഡ്,കോർപറേഷൻ പുനഃസംഘടിപ്പിക്കുന്നത്.

യു.ഡി.എഫ് ചെയർമാനായി മുഖ്യമന്ത്രി വി.ഡി സതീശൻ ചുമതലയേറ്റശേഷം മുന്നണി യോഗം വിളിച്ചുചേർക്കാൻ വൈകിയെന്ന പരാതി അടൂർ പ്രകാശ് തള്ളി. ബഡ്ജറ്റ് സമ്മേളനവും തുടർന്നുണ്ടായ പാർലമെന്റ് സമ്മേളനവുമാണ് യോഗം നീണ്ടുപോകാനിടയാക്കിയത്. ചെയർമാന്റെയും ഘടകകക്ഷി നേതാക്കളുടെയും സൗകര്യം പരിഗണിച്ചാണ് പുതിയതീയതി നിശ്ചയിച്ചത്.
ബോർഡ്, കോർപറേഷൻ സ്ഥാനങ്ങളുടെ വീതംവെപ്പ് മുൻകാലങ്ങളിലെ രീതിയിൽ തുടരണമെന്നില്ല. ആവശ്യമായ മാറ്റങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA