
കണ്ണൂർ: സി.പി.എം നേതാവും മുൻ മന്ത്രിയുമായ പി.കെ.ശ്രീമതിക്കെതിരെ വ്യാജവാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ അന്വേഷണസംഘം മൊഴിയെടുത്തു.സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ നിർദേശപ്രകാരം ആലക്കോട് സൈബർ സെൽ എസ്.ഐ പി.പി.രതീശനാണ് ശ്രീമതിയുടെ വീട്ടിലെത്തി മൊഴിയെടുത്തത്.സൈബർ സെൽ ഐ.ജി പി.പ്രകാശിനാണ് അന്വേഷണ ചുമതല. മുൻ എം.എൽ.എ പി.ആർ.കൃഷ്‌ണന്റെ പേരിലുള്ള കുടുംബപെൻഷൻ പി.കെ.ശ്രീമതി വാങ്ങുന്നുവെന്ന വ്യാജവാർത്തക്കെതിരെയാണ് പരാതി. വാർത്താ പ്രസിദ്ധീകരിച്ച മാദ്ധ്യമങ്ങൾക്കതിരെ മാനഷ്ടക്കേസ് നൽകാനുള്ള നടപടി ആരംഭിച്ചതായും പി.കെ.ശ്രീമതി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |