
കോഴിക്കോട് : പാളയം കൊലപാതക കേസിൽ ബിജുവിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം കണ്ടെടുത്തു. പ്രതി ദീപക്കിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കത്തി കണ്ടെത്തിയത്. കത്തി ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറൻസിക് ലബോറട്ടറിയിലേക്ക് അയക്കുമെന്ന് പൊലീസ് അറിയിച്ചു. കത്തിയിലെ രക്തക്കറകളും മറ്റ് ശാസ്ത്രീയ തെളിവുകളും കേസിന് കൂടുതൽ കരുത്തേകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
ജൂലൈ 19-ന് പുലർച്ചെയാണ് പാളയം മാർക്കറ്റിന് സമീപത്തെ പുതിയ കോവിലകം നഗറിലെ വീട്ടിൽ ബിജുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബന്ധുവായ ദീപക്കിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |