SignIn
Kerala Kaumudi Online
Wednesday, 12 August 2026 1.21 AM IST

ചോദ്യം ചെയ്യലിന് ഹാജരായി ടി.ജി.മോഹൻദാസ്

k

തിരുവനന്തപുരം: ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരായ വിവാദ പരാമർശത്തിൽ ആർ.എസ്.എസ് സഹയാത്രികൻ ടി.ജി.മോഹൻദാസ് സൈബർ പൊലീസ് സ്റ്രേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായി. ചൊവ്വാഴ്ച മുതൽ മൂന്നുദിവസം തുടർച്ചയായി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് ജാമ്യ ഉത്തരവിൽ കോടതി നിർദ്ദേശിച്ചിരുന്നു. അറസ്റ്റിന് മുമ്പ് നോട്ടീസ് നൽകണമെന്ന സുപ്രീംകോടതി മാർഗനിർദ്ദേശങ്ങൾ പാലിക്കാത്തത് പൊലീസിന്റെ വീഴ്ചയാണെന്ന് ജാമ്യ ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി.

കേസെടുത്ത് 11 ദിവസമായിട്ടും നോട്ടീസ് നൽകാത്തതെന്തെന്ന് കോടതി ചോദിച്ചിരുന്നു. നോട്ടീസ് നൽകിയാൽ പ്രതി ഒളിവിൽ പോകുമെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. യംഗ് ഡെമോക്രാറ്റ് എന്ന സംഘടനയുടെ നേതാവിന്റെ പരാതിയിൽ കേസെടുത്തതിനെയും വിമർശിച്ചു. പരാതിക്കാരന് കേസുമായി ബന്ധമില്ലെന്നും രാഷ്ട്രീയ വൈരാഗ്യമാവാം പരാതിക്ക് കാരണമെന്നും കോടതി നിരീക്ഷിച്ചു. വനിതകൾ നൽകിയ പരാതിയിൽ കേസെടുക്കാത്തതിനെയും വിമർശിച്ചു. മോഹൻദാസിന്റെ പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും കേസുമായി സഹകരിക്കുന്ന രീതിയും പരിഗണിച്ചാണ് ജാമ്യം നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA