SignIn
Kerala Kaumudi Online
Wednesday, 12 August 2026 2.02 AM IST

ശ്രീറാം അപകട കേസ് ബൈക്കും ഹെൽമറ്റും സാക്ഷി തിരിച്ചറിഞ്ഞു

k

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകനായിരുന്ന കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ, ബഷീർ പാർക്ക് ചെയ്തിരുന്ന ബൈക്കിന്റെ ഭാഗങ്ങളും ഹെൽമറ്റും സാക്ഷി തിരിച്ചറിഞ്ഞു. കേസിലെ പന്ത്രണ്ടാം സാക്ഷിയും ഓട്ടോ ഡ്രൈവറുമായ സജീറാണ് തിരുവനന്തപുരം നാലാം അഡിഷനൽ സെഷൻസ് കോടതിയിൽ ഇക്കാര്യം വ്യക്തമാക്കിയത്.

തിരിച്ചറിഞ്ഞ നമ്പർ പ്ലേറ്റ് അപകടത്തിൽപ്പെട്ട ഏത് വാഹനത്തിന്റേതാണെന്നു കൃത്യമായി അറിയില്ലെന്നും സാക്ഷി മൊഴി നൽകി. അപകടം നടന്ന ശേഷമാണ് താൻ സംഭവസ്ഥലത്തെത്തിയത്. അതിനാൽ വാഹനം ഓടിച്ചിരുന്നത് ആരാണെന്നോ അപകടം എങ്ങനെയാണ് സംഭവിച്ചെന്നോ കണ്ടിട്ടില്ലെന്നും അറിയിച്ചു. കേസിൽ ഇതുവരെ 12 സാക്ഷികളെയാണു വിസ്തരിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA