
തിരുവനന്തപുരം: പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കേരള സർവകലാശാല അറിയിച്ചു. ഒരു വിദ്യാർത്ഥി രണ്ട് അഡീഷണൽ ഉത്തരക്കടലാസുകൾ ഉൾപ്പെടെ 30 പേജുകൾ എഴുതിയെന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചത്. എന്നാൽ വിദ്യാർത്ഥിക്ക് ഒരു അഡീഷണൽ ഉത്തരക്കടലാസ് മാത്രമാണ് നൽകിയതെന്ന് കോളേജ് പ്രിൻസിപ്പൽ രേഖാമൂലം അറിയിച്ചിരുന്നു. വൈസ് ചാൻസലറുടെ നിർദ്ദേശപ്രകാരം അഡീഷണൽ ഉത്തരക്കടലാസ് വിതരണം ചെയ്തതിന്റെ ഔദ്യോഗിക രേഖകൾ പരിശോധിച്ചതിലും ഇക്കാര്യം വ്യക്തമാണ്. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഔദ്യോഗിക രേഖകളുടെ അടിസ്ഥാനത്തിൽ മാത്രം വിലയിരുത്തണമെന്നും വസ്തുതാവിരുദ്ധമായ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും സർവകലാശാല അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |