SignIn
Kerala Kaumudi Online
Monday, 05 October 2026 1.14 AM IST

ഡോ.എം.വി. നടേശൻ ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഡയറക്ടർ

nateshan

പെരുമ്പാവൂർ: കൊച്ചി കേന്ദ്രമായ ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ (സി.ഐ.എഫ്) ഇന്ത്യയിലെയും വിദേശത്തെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഡയറക്ടറായി ഡോ. എം.വി. നടേശൻ ചുമതലയേറ്റു.
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാഭ്യാസ വിഭാഗം മുൻ മേധാവിയാണ്. റെയിൽവേ മന്ത്രാലയത്തിന്റെയും പ്രതിരോധ മന്ത്രാലയത്തിന്റെയും കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ സ്വതന്ത്ര ഡയറക്ടറായിരുന്നു. അറിയപ്പെടുന്ന പ്രഭാഷകനും എഴുത്തുകാരനുമാണ്. സംസ്കൃതത്തിലും തമിഴിലും പ്രാവീണ്യമുണ്ട്.അമൃത സർവകലാശാല, കേന്ദ്ര സംസ്കൃത സർവകലാശാല, കൊൽക്കത്ത സർവകലാശാല തുടങ്ങിയ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഗവേഷണ-അക്കാഡമിക് പ്രവർത്തനങ്ങളിൽ സജീവം. തൃശൂർ ചിന്മയ മിഷൻ ട്രസ്റ്റി, അമൃതഭാരതി വിദ്യാപീഠം സംസ്ഥാന അദ്ധ്യക്ഷൻ, പാഞ്ചജന്യം ഭാരതം ദേശീയ വൈസ് ചെയർമാൻ എന്നീ ചുമതലകളും വഹിക്കുന്നു. ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ വിദ്യാഭ്യാസ, ഗവേഷണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനും വിവിധ സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, സാംസ്കാരിക സംഘടനകൾ എന്നിവയുമായി സഹകരണം ശക്തിപ്പെടുത്തുന്നതിനും ഡോ. നടേശൻ നേതൃത്വം നൽകുമെന്ന് ഫൗണ്ടേഷൻ ചീഫ് സേവക് രാജേഷ് പട്ടേൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA