
അരങ്ങൊഴിയുന്നത് തൃശൂർ പൂരത്തിലെ നിറസാന്നിദ്ധ്യമായ ഗജവീരൻ
പാലാ : തൃശൂർ പൂരം ഉൾപ്പെടെ കേരളത്തിലെ പ്രമുഖ ഉത്സവങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്ന ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തൻ ഇടിമിന്നലേറ്റ് ചരിഞ്ഞു. ഇന്നലെ വൈകിട്ട് ആറോടെയായിരുന്നു ആനപ്രേമികളെ ദുഃഖത്തിലാഴ്ത്തിയ സംഭവം. കേരള ഫെസ്റ്റിവൽ കോ - ഓർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് അഡ്വ. രാജേഷ് പല്ലാട്ടിന്റെ ഉടമസ്ഥതയിലായിരുന്നു ബ്രഹ്മദത്തൻ. മേലമ്പാറയിലെ രാജേഷിന്റെ വസതിക്ക് സമീപം തളച്ചിരുന്ന ആന ഇടിമിന്നലേറ്റ് വീഴുകയായിരുന്നു. ഡോക്ടറെ വിളിച്ചുവരുത്തി പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലാളിത്യവും ശാന്തതയും മുഖമുദ്രയായ
ബ്രഹ്മദത്തൻ 'ഗജകൗസ്തുഭം" പട്ടം ലഭിച്ച കേരളത്തിലെ ഏക നാട്ടാനയാണ്. തൃശൂർപൂരത്തിൽ പാറമേക്കാവ് വിഭാഗത്തിനായി രാത്രിപൂരത്തിന് തിടമ്പേറ്റാനും ഭാഗ്യം ലഭിച്ചു. ഏറെക്കാലമായി പാറമേക്കാവ് വിഭാഗത്തിന്റെ വലംകൂട്ട് ആനയാണ്. ആദ്യം പുതുപ്പള്ളി ബ്രഹ്മദത്തൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ആന പല്ലാട്ട് കുടുംബത്തിന്റെ ഉടമസ്ഥതയിലായതോടെയാണ് പ്രശസ്തിയുടെ പടവുകൾ കീഴടക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |