
തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നടന്ന സംഭവങ്ങളിൽ അക്രമികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും, അധികാര ദുർവിനിയോഗം നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരെ കർശന നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകി.
ഒരു പ്രകോപനവുമില്ലാതെയാണ് ഇരുന്നൂറോളം വരുന്ന അക്രമി സംഘം മാരകായുധങ്ങളുമായി ഹോസ്റ്റൽ വളഞ്ഞതും തീപ്പന്തങ്ങൾ വലിച്ചെറിഞ്ഞതും. യൂത്ത് കോൺഗ്രസ് ജില്ലാ അദ്ധ്യക്ഷൻ ഉൾപ്പെടെയുള്ളവർ കല്ലെറിയുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. അക്രമം തുടർന്ന യൂത്ത് കോൺഗ്രസുകാർക്ക് പൊലീസ് പൂർണ്ണ സംരക്ഷണം നൽകി.
ഹോസ്റ്റൽ വാർഡന്റെ അനുമതി പോലുമില്ലാതെ ഗേറ്റ് തകർത്ത് അകത്തു കയറിയ പൊലീസ് എസ്.എഫ്.ഐക്കാരെ മൃഗീയമായി മർദ്ദിച്ചു. വിദ്യാർത്ഥികളെ ശാന്തരാക്കാനെത്തിയ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയെ പൊലീസ് തല്ലിച്ചതച്ചു. പ്രതിഷേധിച്ച സി.പി.എം നേതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ കയറി അറസ്റ്റ് ചെയ്യുമെന്ന് ആഭ്യന്തര മന്ത്രിയുടെ പേരുൾപ്പെടെ പരാമർശിച്ച് കന്റോൺമെന്റ് എസ്.ഐ ഭീഷണിപ്പെടുത്തിന്നും പിണറായി കത്തിൽ ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |