SignIn
Kerala Kaumudi Online
Wednesday, 07 October 2026 2.29 AM IST

വേണാട് എക്സ്പ്രസിന് പുതിയ കോച്ചുകൾ അനുവദിച്ചു

READ ENGLISH VERSION
s

തിരുവനന്തപുരം: തിരക്ക് കൂടിയത് മൂലമുള്ള ദുരിതത്തിന് പരിഹാരമുണ്ടാക്കാൻ വേണാട് എക്സ്പ്രസിൽ പുതിയ കോച്ചുകൾ കൊണ്ടുവരും. 9 മുതൽ ഇത് നടപ്പാക്കുമെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് അറിയിച്ചു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ റെയിൽവേ മന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണിതെന്നും അദ്ദേഹം പറഞ്ഞു. ഇതനുസരിച്ച് വേണാട് എക്സ്പ്രസിൽ ജനറൽ കോച്ചുകളായ എൽ.ഡബ്ളിയു.എസ് കോച്ചുകൾ കൊണ്ടുവരും.

9ന് പത്തു കോച്ചുകളുടെ ആദ്യ സെറ്റും 15ന് നാലു കോച്ചുകളുടെ രണ്ടാം സെറ്റും കൊണ്ടുവരും. ഇതോടെ വേണാടിൽ ഒരേസമയം 4950 പേർക്ക് യാത്ര ചെയ്യാനാകും. നിലവിൽ 2850 പേർ മാത്രമാണ് യാത്ര ചെയ്യാൻകഴിയുന്നത്. കൂടാതെ ശാസ്താംകോട്ട, കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനും റെയിൽവേ നടപടി സ്വീകരിക്കുന്നുണ്ടെന്നും കൃഷ്ണദാസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA