SignIn
Kerala Kaumudi Online
Wednesday, 14 October 2026 2.33 AM IST

മുന്നറിയിപ്പുമായി പൊലീസ് ഓൺലൈൻ ഷോപ്പിംഗ് സെയിൽ തട്ടിപ്പിൽ ജാഗ്രത വേണം

d

തിരുവനന്തപുരം: ഉത്സവകാല ഓൺലൈൻ ഷോപ്പിംഗ് സെയിലുകളുടെ പേരിൽ വ്യാജ ഓഫർ പ്രചരിപ്പിച്ച് സൈബർ തട്ടിപ്പെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്‌സൈറ്റുകളുടെ പേരും ലേഗോയും ദുരുപയോഗം ചെയ്ത് വ്യാജ വെബ്‌സൈറ്റും ലിങ്കും പ്രചരിപ്പിച്ചാണ് തട്ടിപ്പ്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ, ഫ്ളിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് തുടങ്ങിയവയുടെ പേരിലാണ് തട്ടിപ്പ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം, വാട്സ്ആപ്പ് സന്ദേശങ്ങൾ, എസ്.എം.എസ്, ഇ -മെയിൽ എന്നിവയിലൂടെ ആകർഷകമായ വിലക്കുറവും സമ്മാനങ്ങളും വാഗ്ദാനം ചെയ്താണ് തട്ടിപ്പ്.


ഓഫറിൽ കുടുക്കി തട്ടിപ്പ്

വിപണിവിലയേക്കാൾ കുറഞ്ഞവിലയ്ക്ക് ഉത്പന്ന വാഗ്ദാനം നടത്തി വ്യാജവെബ്‌സൈറ്റിലേക്ക് ആകർഷിക്കും
ഓർഡർ നൽകാനും പണമടയ്ക്കാനുമായി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, കാർഡ് വിവരങ്ങൾ, ഒ.ടി.പി തുടങ്ങിയവ കൈക്കലാക്കും.
പണമടച്ചശേഷം ഉത്പന്നം ലഭിക്കില്ല, ഇല്ലെങ്കിൽ നിലവാരമില്ലാത്ത ഉത്പന്നം ലഭിക്കും.
റീഫണ്ട്, ജി.എസ്.ടി, പ്രോസസിംഗ് ഫീസ് തുടങ്ങിയ പേരിൽ വീണ്ടും പണം ആവശ്യപ്പെടും.

 ശ്രദ്ധിക്കേണ്ടത് ഇവ


സോഷ്യൽ മീഡിയ പരസ്യങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യും മുമ്പ് വിശ്വാസ്യത ഉറപ്പാക്കണം.
ആമസോൺ, ഫ്ളിപ്കാർട്ട് തുടങ്ങിയവയുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ മാത്രം ഷോപ്പിംഗ് നടത്തണം
വെബ്‌സൈറ്റ് വിലാസത്തിലെ അക്ഷരപ്പിശകും വ്യാജ ഡൊമെയ്നും പരിശോധിക്കണം.
വാട്സ്ആപ്പ് സന്ദേശങ്ങൾ, അപരിചിത നമ്പറുകൾ എന്നിങ്ങനെ ലഭിക്കുന്ന ഓഫർ ലിങ്കുകൾ ശ്രദ്ധിക്കണം
യു.പി.ഐ പിൻ, ഒ.ടി.പി, എ.ടി.എം പിൻ, കാർഡ് സി.വി.വി, ബാങ്കിംഗ് പാസ്‌വേഡ് തുടങ്ങിയ രഹസ്യവിവരങ്ങൾ പങ്കുവയ്ക്കരുത്.

1930 ദേശീയ സൈബർ ക്രൈം ഹെൽപ്‌ലൈൻ നമ്പറിൽ ബന്ധപ്പെടണം. വെബ്‌സൈറ്റ് : https://cybercrime.gov.in.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA