SignIn
Kerala Kaumudi Online
Wednesday, 14 October 2026 3.04 AM IST

നവംബർ രണ്ടിനും 24നും റേഷൻ വ്യാപാരി പ്രതിഷേധം

hf

കൊച്ചി: പൊതുവിതരണ സമ്പ്രദായത്തിന് പകരം ഡയറക്‌ട് ബെനഫിറ്റ് ട്രാൻസ്‌ഫർ (ഡി.ബി.ടി) നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ റേഷൻ വ്യാപാരികൾ നവംബർ രണ്ടിന് താലൂക്ക് ആസ്ഥാനങ്ങളിലും കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിലും ധർണ നടത്തും. നവംബർ 24ന് തിരുവനന്തപുരം എ.ജീസ് ഓഫീസിന് മുന്നിൽ സത്യഗ്രഹം നടത്തും.

ഡിസംബർ മൂന്നിന് നടക്കുന്ന പാർലമെന്റ് മാർച്ചിന് മുന്നോടിയായാണ് പ്രതിഷേധങ്ങളെന്ന് ഓൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജോണി നെല്ലൂർ, ജനറൽ സെക്രട്ടറി ടി. മുഹമ്മദലി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഡി. പോൾ, സെക്രട്ടറി കെ.കെ. ഇസ്ഹാക്ക്, ജില്ലാ സെക്രട്ടറി ഷെല്ലി പുതുശേരി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA