SignIn
Kerala Kaumudi Online
Wednesday, 14 October 2026 3.04 AM IST

പിണറായിയുടെ വാഹനത്തിൽ മുൻ ഗൺമാൻ അന്വഷണത്തിന് നിർദ്ദേശം

d

തിരുവനന്തപുരം: സസ്പെൻഷനിലുള്ള മുൻഗൺമാൻ പ്രതിപക്ഷ നേതാവിന്റെ അകമ്പടി വാഹനത്തിൽ കറങ്ങിയത് അന്വേഷിക്കാൻ ഡി.ജി.പിയുടെ നിർദ്ദേശം. പിണറായി വിജയന്റെ മുൻഗൺമാൻ അനിൽകുമാറിനെതിരെയാണ് അന്വേഷണം. ഇന്റലിജൻസ് എ.ഡി.ജി.പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

തിങ്കളാഴ്ചയായിരുന്നു സംഭവം, പിണറായി നിയമസഭയിൽ ആയിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ എസ്‌കോർട്ട് വാഹനമായ ഇന്നോവ കാർ അനിൽകുമാർ ഉപയോഗിച്ചത്. പത്തനാപുരം, ഏനാത്ത് ഭാഗങ്ങളിൽ സന്ദർശനം നടത്തിയതെന്നാണ് ഇന്റലിജൻസിന്റെപ്രാഥമിക റിപ്പോർട്ട്. പത്താനാപുരത്ത് കരിക്ക് കുടിക്കാൻ വാഹനം നിർത്തിയപ്പോഴാണ് നാട്ടുകാർ ഇക്കാര്യം ശ്രദ്ധിച്ചത്. തുടർന്ന് പൊലീസിനെ അറിയിച്ചു. ഇന്റലിജൻസ് എ.ഡി.ജി.പി വിഷയം ഡി.ജി.പിയ്‌ക്ക് റിപ്പോർട്ട് ചെയ്തു. നവകേരള യാത്രക്കിടെ 'രക്ഷാപ്രവർത്തനം'' എന്ന പേരിലുണ്ടായ ലാത്തിച്ചാർജ്ജുമായി ബന്ധപ്പെട്ട് ജൂൺ മുതൽ അനിൽകുമാർ സസ്‌പെൻഷനിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA